
മലയാളത്തിന്റെ യുവ നായിക വിഷ്ണുപ്രിയ വിവാഹിതയായ വാര്‍ത്ത സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. സംവിധായകന് ഈസ്റ്റ് കോസ്റ്റ് വിജയന്റെ മകന് വിനയ് വിജയനാണ് താരത്തെ വിവാഹം ചെയ്തത്. വിവാഹനാളില്‍ പലതരം സാരിയിലാണ് താരം പ്രത്യക്ഷപ്പെട്ടത്. സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റായി രഞ്ജു രഞ്ജിമാരാണ് മേക്കപ്പ് ചെയ്തിരിക്കുന്നത്.
ഇപ്പോഴിതാ വിവാഹശേഷം താരം സിന്തൂരമണിഞ്ഞുള്ള ചിത്രങ്ങള്‍ പുറത്ത് വന്നിരിക്കുകയാണ്. വിവാഹശേഷം താരത്തിന് കൂടുതല്‍ ഭംഗി വെച്ചുവെന്നാണ് ആരാധകര്‍ പറയുന്നത്. മലയാളത്തിന്റെ ജനപ്രിയ നടനായ ദിലീപ് നായകനായി എത്തിയ സ്പീഡ് ട്രാക്ക് എന്ന സിനിമയിലൂടെയാണ് വിഷ്ണു പ്രിയ സിനിമയില്‍ നായികയായി അരങ്ങേറ്റം കുറിച്ചത്. കേരളോത്സവം എന്ന ചിത്രത്തില്‍ നായികയായി അഭിനയിച്ച ശേഷം തമിഴ് സിനിമകളില്‍ താരം സാന്നിധ്യം അറിയിച്ചിരുന്നു.
Post Your Comments