
നാളുകള്‍ക്ക് ശേഷം പഴയ പ്രൗഢിയോടെ തിരിച്ചെത്തിയിരിക്കുകയാണ് മലയാളത്തിന്റെ താരരാജാവായ മോഹന്‍ലാല്‍. ലൂസിഫറിലൂടെ തിരികെപ്പിടിച്ചത് തന്റെ പഴയ പ്രൗഢിയായിരുന്നു. മലയാളത്തില്‍ അമ്പതു കോടി ക്ലബില്‍ കയറിയ ആദ്യ ചിത്രം ജിത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യമായിരുന്നു. പിന്നീട് പല ചിത്രങ്ങളും അന്‍പതും നൂറും കോടി ക്ലബും ഒക്കെ കടന്ന് പല ചരിത്ര നേട്ടങ്ങളും സൃഷ്ടിച്ചത് മോഹന്‍ലാലെന്ന ഈ നടന്റെ ചിത്രങ്ങളിലൂടെ ആയിരുന്നു. മുരളി ഗോപിയുടെ തിരക്കഥയില്‍ പ്രിഥ്വിരാജ് സുകുമാരന്‍ ആദ്യമായി സംവിധാനം ചെയ്ത ലൂസിഫര്‍ എങ്ങും നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുകയാണ്. ഇന്നിതാ ലൂസിഫറും അത് പോലൊരു ചരിത നേട്ടത്തിന്റെ നെറുകയില്‍ എത്തി നില്‍ക്കുകയാണ്.
ലാലേട്ടന്റെ രാജകീയ വാഹനമായ ലാന്‍ഡ് ക്രൂയിസറാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ താരം. അദ്ദേഹത്തിന്റെ സന്തതസഹചാരിയുടെ നമ്പറാണ് വാര്‍ത്തകളിള്‍ ഇടം നേടുന്നത്. രാജാവിന്റെ മകനില്‍ മോഹന്‍ലാല്‍ പറയുന്ന ഈ തകര്‍പ്പന്‍ ഡയലോഗ് പോലെ അദ്ദേഹത്തിന്റെ കാര്‍ നമ്പര്‍ 2255 ആണ്. സോഷ്യല്‍മീഡിയകളിലും ടിക്ടോക്കിലുമൊക്കെയായി ഇപ്പോള്‍ ഇവനാണ് താരം. ലാലേട്ടന്റെ കെ.എല്‍ 07 സി.ജെ 2255 വെള്ള ലാന്‍ഡ് ക്രൂയിസറിന്റെ വിഡിയോയാണ് ആരാധകര്‍ക്കിടയില്‍ തരംഗമാകുന്നത്. 7 പേര്‍ക്ക് മാത്രം സഞ്ചരിക്കാവുന്ന വാഹനത്തിന്റെ വില ഒന്നരക്കോടിയോളമാണ്.
Post Your Comments