വിരലിലെണ്ണാവുന്ന ചിത്രങ്ങളിലെ പ്രത്യക്ഷപ്പെട്ടുള്ളുവെങ്കിലും അഭിനയിച്ച സിനിമകളെല്ലാം സൂപ്പര്‍ഹിറ്റ്. മലയാളത്തിലെ ഭാഗ്യനായിക എന്നാണ് ഐശ്വര്യ ലക്ഷ്മി അറിയപ്പെടുന്നത്. മായാനദി എന്ന ഒരൊറ്റ ചിത്രം കൊണ്ടാണ് താരത്തിന്റെ തലവരമാറിയത്. സിനിമയിലെ അപ്പു എന്ന കഥാപാത്രം മലയാളികള്‍ മാത്തനേക്കാളും നെഞ്ചോട് ഏറ്റിയതും ഐശ്വര്യയുടെ കഴിവുകൊണ്ടാണ്. അപ്പു എന്ന കഥാപാത്രത്തെ പ്രേക്ഷകര്‍ നെഞ്ചേറ്റിയിരുന്നു. ഇപ്പോഴിതാ താരം തമിഴിലേക്ക് ചേക്കേറുന്നുവെന്ന് വാര്‍ത്തയാണ് പുറത്ത് വരുന്നത്. കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തില്‍ ധനുഷിന്റെ നായികയായാണ് താരമെത്തുന്നത്. ഇതാദ്യമായാണ് ഐശ്വര്യ ലക്ഷ്മി തമിഴ് സിനിമയില്‍ അഭിനയിക്കുന്നത്.അതും കന്നി ചിത്രം തന്നെ തമിഴിലെ മികച്ച ടീമിനൊപ്പം.
വൈ നോട്ട് സ്റ്റുഡിയോസാണ് ചിത്രത്തിന്റെ നിര്‍മാണം. ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ ആരംഭിച്ചുകഴിഞ്ഞുവെന്ന് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. പക്ഷെ ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. സുന്ദര്‍ സി സംവിധാനം ചെയ്യുന്ന വിശാലിനെ നായകനാക്കി മറ്റൊരു ചിത്രത്തിലും ഐശ്വര്യ തമിഴില്‍ അഭിനയിക്കുന്നുണ്ട് എന്നും റിപ്പോര്‍ട്ടുകളുണ്ട്. ചിത്രത്തിലെ മറ്റൊരു നായിക തമന്നയാണ.്
Post Your Comments