മലയാളത്തിന്റെ പ്രിയ താരം മോഹന്‍ലാലിനെ താരപദവിയിലേയ്ക്ക് ഉയര്‍ത്തിയ ചിത്രമാണ് രാജാവിന്റെ മകന്‍. എന്നാല്‍ വിന്‍സെന്റ് ഗോമസ് എന്ന കഥാപാത്രത്തിനായി തിരക്കഥാകൃത് ഡെന്നിസ് ജോസഫ് മനസ്സില്‍ കണ്ടത് മമ്മൂട്ടിയെ ആയിരുന്നുവെന്ന് തുറന്നു പറയുന്നു. തമ്പി കണ്ണന്താനം ഒരുക്കിയ രാജാവിന്റെ മകന്‍ എന്ന സിനിമ തിയറ്ററിലെത്തിയിട്ട് മൂന്നുപതിറ്റാണ്ട് കഴിഞ്ഞിട്ടും ആ സിനിമ മലയാളിക്ക് ഏറെ പ്രിയപ്പെട്ടതാണ്. ഈ സിനിമ റീമേക്ക് ചെയ്യണം എന്ന മോഹം ഇപ്പോഴും അവശേഷിക്കുന്നതായി മോഹൻലാൽ മുന്പ് പറഞ്ഞിരുന്നു. എന്നാല്‍ പരാജയം നേരിട്ട് നിന്നിരുന്ന തമ്പി കണ്ണന്താനത്തിന്റെ ചിത്രം നിര്‍മ്മിക്കാന്‍ നിര്‍മ്മാതാക്കള്‍ തയ്യാറായിരുന്നില്ലെന്നു ഡെന്നിസ് ജോസഫ് പങ്കുവച്ചു.
”സിനിമ എഴുതി തുടങ്ങിയപ്പോൾ തമ്പിയുടെ മനസിലും എന്റെ മനസിലും മമ്മൂട്ടിയായിരുന്നു വിൻസെന്റ് ഗോമസ്. അതിനൊപ്പം തമ്പിയെ വിശ്വസിച്ച് ഒരു സിനിമ നിർമിക്കാൻ ആരും മുന്നോട്ട് വന്നില്ല. ഒടുവിൽ അദ്ദേഹം തന്നെ ഇൗ സിനിമ നിർമിക്കാൻ തീരുമാനിച്ചു. അപ്പോഴാണ് മമ്മൂട്ടിയുടെ ഡേറ്റ് കിട്ടാതെ വന്നത്. അങ്ങനെ ഞങ്ങൾ അന്ന് മമ്മൂട്ടി കഴിഞ്ഞാൽ രണ്ടാമത് നിൽക്കുന്നത് മോഹൻലാലാണ്. അങ്ങനെ അയാളെ കാണാൻ പോയി. ഇപ്പോൾ ചിലർ പറയുന്നു മോഹൻലാലിനെ സൂപ്പർതാരമാക്കിയത് രാജാവിന്റെ മകനാണെന്ന്. എന്നാൽ അങ്ങനെ ഒരു അവകാശവാദം എനിക്കില്ല. അതിന് മുൻപ് തന്നെ അയാൾ വിലയുള്ള താരമായിരുന്നു. അന്ന് മമ്മൂട്ടി കഴിഞ്ഞാൽ പിന്നെ മോഹൻലാൽ എന്ന പേരായിരുന്നു എല്ലാവരുടെയും മനസിൽ.” ഡെന്നിസ് പറഞ്ഞു
കഥ പറയാന്‍ എത്തിയപ്പോള്‍ വേണ്ട കഥ കേൾക്കണ്ട. നിങ്ങളെ വിശ്വാസമാണ് എന്നായിരുന്നു മോഹന്‍ലാലിന്റെ മറുപടിയെന്ന് ഡെന്നിസ് ഓര്‍ത്തെടുത്തു. ” ആ ഉറപ്പാണ് ഒരുപാട് പ്രതിസന്ധികൾ ഉണ്ടായിട്ടും മുന്നോട്ടുപോകാൻ തമ്പിക്ക് പ്രചോദനമായത്. സിനിമ പൂർത്തിയാകുമ്പോഴേക്കും തമ്പിയുടെ കാർ വരെ വിൽക്കേണ്ടി വന്നിരുന്നു. പക്ഷേ അപ്പോഴും അയാൾ പതറാതെ നിന്നത് രാജാവിന്റെ മകനിലുള്ള വിശ്വാസം കൊണ്ടായിരുന്നു” ഡെന്നിസ് മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പങ്കുവച്ചു
Post Your Comments