GeneralKollywoodLatest News

താരപുത്രിയുടെ മൂന്നാം ജൻമദിനം; ആഘോഷമാക്കി നടിയും കുടുംബവും

മുതിർന്ന നടൻ വിജയകുമാറിന്റെ മകളാണ് നടി കൂടിയായ ശ്രീദേവി വിജയകുമാര്‍

താരപുത്രിയുടെ ജന്മദിനം ആഘോഷമാക്കി തെന്നിന്ത്യന്‍ സിനിമയിലെ പ്രമുഖ നടി ശ്രീദേവിയും കുടുംബവും . തമിഴിലെ മുതിർന്ന നടൻ വിജയകുമാറിന്റെ മകളാണ് നടി കൂടിയായ ശ്രീദേവി വിജയകുമാര്‍. താരത്തിന്റെ മകള്‍ രൂപികയുടെ മൂന്നാം ജൻമദിനമായിരുന്നു കഴിഞ്ഞ ദിവസം. അമ്മ ശ്രീദേവി, അച്ഛൻ രാഹുൽ, അപ്പൂപ്പൻ വിജയകുമാർ എന്നിവർക്കൊപ്പമുള്ള കുഞ്ഞ് രൂപികയുടെ ജൻമദിനാഘോഷത്തിന്റെ ചിത്രങ്ങൾ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലാണ്.

തെന്നിന്ത്യൻ നായികമാരായിരുന്ന വനിതയുടെയും പ്രീതയുടെയും സഹോദരിയാണ് ശ്രീദേവി. ബാലതാരമായി തുടങ്ങി തമിഴിലും തെലുങ്കിലും കന്നഡയിലും നായികാ വേഷങ്ങളിൽ തിളങ്ങിയ ശ്രീദേവി വിവാഹ ശേഷം സിനിമയില്‍ ഇടവേള എടുത്തിരിക്കുകയാണ്. നടൻ അരുൺ വിജയ് ഇവരുടെ അർദ്ധസഹോദരനാണ്.

shortlink

Related Articles

Post Your Comments


Back to top button