GeneralKollywoodLatest News

നടി രമ്യയുമായി ലിപ് ലോക്ക്; വിവാദങ്ങള്‍ക്ക് മറുപടിയുമായി അമല പോള്‍

. ഇവിടെ ലൈംഗികതയൊന്നുമില്ല. ആ രംഗത്തിന്റെ പശ്ചാത്തലം മനസിലാക്കാന്‍ നിങ്ങള്‍ സിനിമ കാണണം

തെന്നിന്ത്യന്‍ പ്രേക്ഷകരുടെ പ്രിയ താരങ്ങളില്‍ ഒരാളാണ് നടി അമല പോള്‍. താരത്തിന്റെ പുതിയ ചിത്രം ആടൈ ട്രെയിലര്‍ പുറത്തിറങ്ങിയത് മുതല്‍ വിവാദങ്ങളും പിന്നാലെയുണ്ട്. ട്രെയിലറില്‍ രമ്യ സുബ്രമണ്യവുമൊത്തുളള നടിയുടെ ലിപ് ലോക്ക് വലിയ ചര്‍ച്ചയായിരുന്നു. വിവാദമായ ആ ലിപ് ലോക്ക് രംഗത്തെക്കുറിച്ച് അമല പോള്‍ ഒരഭിമുഖത്തില്‍ തുറന്നു പറയുന്നു

സ്ത്രീകള്‍ തമ്മില്‍ ഉമ്മ വെക്കുന്നതില്‍ എന്താണ് പ്രശ്‌നമെന്നാണ് അമല പോള്‍ ചോദിക്കുന്നത്. ആടൈയുടെ ട്രെയിലറില്‍ പെട്ടെന്ന് മാറിമറിയുന്ന ഒരു രംഗത്തിലാണ് രമ്യയെ അമലാ പോള്‍ ചുംബിക്കുന്നത്. ”പെണ്‍കുട്ടികള്‍ തമ്മില്‍ ഉമ്മ വെക്കുന്നതില്‍ എന്താണ് തെറ്റെന്നും ആ ഷോട്ട് പെട്ടെന്ന് ഉണ്ടായതാണെന്നും അത് സ്‌ക്രിപ്റ്റില്‍ ഇല്ലായിരുന്നുവെന്നും” അമല പോള്‍ പറഞ്ഞു. ”നിങ്ങള്‍ കഥാപാത്രത്തിലേക്ക് പ്രവേശിച്ചുകഴിഞ്ഞാല്‍, നിങ്ങളുടെ ആന്തരിക അഭിനേതാവിനെ നിങ്ങളെ ഏറ്റെടുക്കാന്‍ അനുവദിക്കണമെന്നും അമല പോള്‍ പറയുന്നു. ഇവിടെ ലൈംഗികതയൊന്നുമില്ല. ആ രംഗത്തിന്റെ പശ്ചാത്തലം മനസിലാക്കാന്‍ നിങ്ങള്‍ സിനിമ കാണണം.” അമല കൂട്ടിച്ചേര്‍ത്തു

shortlink

Related Articles

Post Your Comments


Back to top button