
സിനിമയുടെ പ്രമോഷന്റെ ഭാഗമായി എത്തിയ നടി രശ്മിക മന്ദാനയോട് നടനും സംവിധായകനുമായ രക്ഷിത് ഷെട്ടിയുമായി വേര്‍പിരിഞ്ഞതിനെക്കുറിച്ച് ചോദിച്ച മാധ്യമപ്രവര്‍ത്തകന്റെ വായടപ്പിച്ച് നടന് വിജയ് ദേവരകൊണ്ട. ഇരുവരും ഒന്നിച്ചെത്തുന്ന പുതിയ ചിത്രമാണ് ഡിയര്‍ കോമ്രേഡ്. ഈ സിനിമയുടെ പ്രമോഷനായി ബെംഗുലുരുവില് എത്തിയപ്പോള്‍ ചിത്രത്തെക്കുറിച്ച് ചോദിക്കാതെ സ്വകാര്യ കാര്യങ്ങള്‍ അന്വേഷിച്ചതിലാണ് വിജയ്യേയും രശ്മികയെയും ചൊടിപ്പിച്ചത്.
രശ്മികയോടുള്ള മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തിന് ആദ്യം മറുപടി നല്‍കിയത് വിജയ് ആയിരുന്നു. “എനിക്ക് നിങ്ങളുടെ ചോദ്യം എന്താണെന്ന് പോലും മനസ്സിലാകുന്നില്ല. ഇതിപ്പോള്‍ ചോദിക്കേണ്ട ആവശ്യമെന്താണ്? അതിന്റെ ആവശ്യമില്ല”, വിജയ് പറഞ്ഞു. തനിക്ക് മനസ്സിലാക്കാന്‍ പറ്റാത്തയത്ര വലിയ ചോദ്യമാണ് ഇതെന്നായിരുന്നു രശ്മികയുടെ പ്രതികരണം.
കുറച്ചു നാളുകളായി പ്രണയത്തിലായിരുന്നു രശ്മികയും രക്ഷിത് ഷെട്ടിയും. എന്നാല്‍ വിവാഹ നിശ്ചയംവരെ എത്തിയ ഈ ബന്ധം അവസാനിപ്പിക്കുന്നതായി ഇരുവരും ആരാധകരെ അറിയിച്ചു. തമ്മില്‍ പിരിഞ്ഞതിനെക്കുറിച്ച് സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചതിനു പിന്നാലെ നടിക്കെതിരെ രൂക്ഷവിമര്‍ശനമായി രക്ഷിത് ആരാധകര്‍ രംഗത്തെത്തുകയും ചെയ്തിരുന്നു.
Post Your Comments