വിവാഹ വാഗ്ദാനം നല്കി ലൈംഗീകമായി പീഡിപ്പിച്ചുവെന്ന പരാതിയുമായി നടി രംഗത്ത്. വിവാഹിതനാണെന്ന കാര്യം മറച്ചുവച്ചാണ് തന്നെ പീഡിപ്പിച്ചതെന്നു നടി ആരോപിക്കുന്നു. ഉത്തര്‍പ്രദേശിലെ നോയ്ഡ സ്വദേശിയായ നടിയാണ് മുന്‍ കാമുകന് കൂടിയായ നടനെതിരെ രംഗത്ത് എത്തിയത്. 2017 ല്‍ ഒരു ഷൂട്ടിങ്ങിനു വച്ച് പരിചയപ്പെട്ട നടന് താന്‍ വിവാഹിതനാണെന്ന കാര്യം മറച്ചുവച്ച് പ്രണയബന്ധത്തില്‍ ഏര്‍പ്പെട്ടു. പിന്നാലെ നിര്‍ബന്ധിച്ചു ശാരീരിക ബന്ധം നടത്തി എന്നും പരാതിയില്‍ പറയുന്നു.
പ്രണയത്തിലായിരുന്ന സമയം മറ്റ് നടന്മാരോടൊപ്പം അഭിനയിക്കരുതെന്നും സുഹൃത്തുക്കളോട് സൗഹൃദം അവസാനിപ്പിക്കണമെന്നും ഇയാള്‍ നിര്‍ബന്ധിച്ചതായും നടി വെളിപ്പെടുത്തുന്നു. നടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ മുംബൈ പൊലീസ് കേസെടുത്തു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 376(2) (n), 323, 504,506 വകുപ്പുകള്‍ പ്രകാരമാണ് കേസ്
Post Your Comments