മലയാള സിനിമയിലെ യുവ നടിമാരില്‍ ഒരാളാണ് ഗ്രേസ് ആന്റണി. കുമ്ബളങ്ങി നൈറ്റ്സിലെ സിമിമോള്‍ എന്ന കഥാപാത്രത്തെ ഗംഭീരമാക്കിയ ഗ്രേസ് ആന്റണി അഭിനയജീവിതത്തിലെ ആദ്യ ബ്രേക്കിന് താന്‍ എന്നും കടപ്പെട്ടിരിക്കുന്നത് സന്തോഷ് പണ്ഡിറ്റിനോടാണെന്ന് തുറന്നു പറയുന്നു.
ഒമര്‍ ലുലു ചിത്രം ‘ഹാപ്പി വെഡ്ഡിംഗി’ലൂടെ ശ്രദ്ധേയയായ ഗ്രേസ് ആ ചിത്രത്തിലെ റാഗിങ് രംഗത്ത് സന്തോഷ് പണ്ഡിറ്റിന്റെ ‘രാത്രി ശുഭരാത്രി…’ എന്ന ഗാനം ആസ്വദിച്ചു പാടുന്നത് ഏറെ ഹിറ്റായിരുന്നു. സിനിമയുടെ ഓഡീഷന്റെ സമയത്ത് ഹരിമുരളീരവം പാടാം എന്നായിരുന്നു തീരുമാനമെന്നും ഒടുവില്‍ താന്‍ തന്നെ ഈ പാട്ടു സജസ്റ്റ് ചെയ്യുകയായിരുന്നെന്നും ഗ്രേസ് പറഞ്ഞു. ഒത്തിരിപേര്‍ കളിയാക്കുന്നുണ്ടെങ്കിലും തനിക്ക് എന്നും സന്തോഷ് പണ്ഡിറ്റിനോട് ഒരു സ്നേഹമുണ്ടെന്നും സന്തോഷ് പണ്ഡിറ്റും അദ്ദേഹത്തിന്റെ പാട്ടുകളും ഇല്ലായിരുന്നെങ്കില്‍ ഒരുപക്ഷേ മലയാള സിനിമയില്‍ ഒരു അഡ്രസ് ഉണ്ടാക്കിയെടുക്കാന്‍ തനിക്ക് കഴിയില്ലായിരുന്നുവെന്നും ഗ്രേസ് പറഞ്ഞു
Post Your Comments