
ക്രിക്കറ്റ് ലോകകപ്പില്‍ നിന്ന് ഇന്ത്യ പുറത്തായെങ്കിലും ഇന്ത്യയിലെ ക്രിക്കറ്റ് ആവേശത്തിന് ഒട്ടും കുറവില്ല, ന്യൂസിലന്‍ഡ്-ഇംഗ്ലണ്ട് എന്നീ ടീമുകള്‍ ക്രിക്കറ്റ് ലോകകപ്പിന്റെ ഫൈനലില്‍ ഏറ്റുമുട്ടുമ്പോള്‍ പുതിയ ചരിത്രമാണ് ക്രിക്കറ്റ് ലോകത്തെ കാത്തിരിക്കുന്നത്, ഇവരില്‍ ആര് വിജയികളായാലും ക്രിക്കറ്റ് ലോകകപ്പ് ചാമ്പ്യനായി പുതിയ അവകാശികളെത്തും, ഇംഗ്ലണ്ടിലെ ലോഡ്സില്‍ ഫൈനല്‍ മത്സരം അരങ്ങേറാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിയുള്ളപ്പോള്‍ ക്രിക്കറ്റ് ലോകകപ്പിലെ പുതിയ കിരീട അവകാശികള്‍ ആരെന്ന് പ്രവചിച്ചിരിക്കുകയാണ് മലയാളത്തിലെ യുവ സൂപ്പര്‍ താരം ടോവിനോ തോമസ്. ന്യൂസിലന്‍ഡ് ക്രിക്കറ്റ് ടീം കപ്പടിക്കുമെന്നാണ് ടോവിനോയുടെ പ്രവചനം, ഇന്ത്യയെ പരാജയപ്പെടുത്തിയപ്പോള്‍ തന്നെ ക്രിക്കറ്റ് ലോകകപ്പ് കിരീടം അവര്‍ക്കുള്ളതാണെന്ന് താന്‍ ഉറപ്പിച്ചുവെന്നും ടോവിനോ പറയുന്നു.

ടോവിനോ തോമസിന്‍റെ വാക്കുകള്‍
“സെമിയില്‍ ഇന്ത്യയെ വീഴ്ത്തിയ കളി കണ്ടപ്പോള്‍ ഉറപ്പിച്ചതാണ് ഈ ലോകകപ്പ് ന്യൂസിലന്‍ഡിനുള്ളതാണ്, ഇന്ത്യ തോറ്റത് വലിയ സങ്കടമായിരുന്നു എങ്കിലും ന്യൂസിലന്‍ഡിനോട് നമുക്കൊരു ഇഷ്ടം തോന്നും. ക്യാപ്റ്റന്‍ വില്യംസണ്‍ തന്നെ പ്രധാന കാരണം. ലാസ്റ്റ് ബെല്‍ അടിച്ചു കഴിഞ്ഞു സെമിയില്‍ കയറിയ ടീമാണവര്‍ ഏതു വമ്പനെയും വീഴ്ത്താനുള്ള തന്ത്രങ്ങള്‍ അവര്‍ക്കുണ്ട്”.
(മലയാള മനോരമ ദിനപത്രത്തിലെ കായികം പേജില്‍ നിന്ന്)
Post Your Comments