ബോളിവുഡ് താര സുന്ദരി പ്രിയങ്ക ചോപ്രയും ഭര്‍ത്താവ് നിക് ജോനാസും ആരാധകരുടെ ഇഷ്ട ദാമ്പതിമാരാണ്. ഇറ്റലിയില്‍ അവധിക്കാലം ആഘോഷിക്കുന്ന പ്രിയങ്കാ ചോപ്രയുടെയും നിക് ജോനാസിന്റെയും ചിത്രങ്ങളും വീഡിയോകളും ഏറ്റെടുത്ത് ആരാധകര്‍. ഇരുവരുടെയും ഡാന്‍സ് വിഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്.
സൂര്യസ്തമയത്തിലുള്ള ഇരുവരുടെയും റൊമാന്റിക് ഡാന്‍സാണ് ആരാധകര്‍ ഏറ്റെടുത്തത്. ശാന്തമായി ഒഴുകിയെത്തുന്ന സംഗീതത്തിനാണ് പ്രിയങ്കയുടെയും നിക്കിന്റെയും ചുവടുവെപ്പ്. നിക് ജോനാസ് തന്നെയാണ് വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. ‘ഇരുവരുടെയും പ്രണയം എന്നും ഇത്രയും മധുരമുള്ളതാകട്ടെ’ എന്നാണ് ആരാധകരുടെ കമന്റുകള്‍.
Post Your Comments