മലയാളികളുടെ പ്രിയപ്പെട്ട ഗാനങ്ങളിലൊന്നായ രാമായണക്കാറ്റേയെന്ന ഗാനത്തിന്റെ പുനരാവിഷ്ക്കരണവുമായി പ്രിയ വാര്യരും നീരജ് മാധവനും എത്തുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഈ ഗാനത്തിന്റെ റീമിക്സ് ഇറങ്ങുന്നത്.
ഈ ഗാനരംഗത്ത് നൃത്തം ചെയ്യാന്‍ കഴിഞ്ഞതിന്റെ സന്തോഷം പ്രിയ വാര്യര്‍ പ്രകടിപ്പിക്കുകയാണ്. നീരജ് മാധവ് വിളിച്ചപ്പോള്‍ത്തന്നെ താന്‍ എക്സൈറ്റഡായിരുന്നുവെന്ന് താരം പറയുന്നു. മോഹന്‍ലാലിന്റെ കടുത്ത ആരാധികയെന്ന നിലയില്‍ തനിക്ക് ലഭിച്ച മികച്ച അവസരം കൂടിയാണിത്. ചെറുപ്പത്തിലേ നൃത്തം അഭ്യസിച്ചിരുന്നുവെങ്കിലും എവിടെയും പെര്‍ഫോം ചെയ്തിരുന്നില്ല. ചെയ്യാന്‍ പറ്റുമെന്നുള്ള വിശ്വാസമുണ്ടായിരുന്നു. അതുകൊണ്ടാണ് താന്‍ നീരജിനോയ് യെസ് പറഞ്ഞത്. പുലര്‍ച്ചെ വരെ റിഹ്ഴേസലുണ്ടായിരുന്നു. മനഹോരമായ അനുഭവമായിരുന്നു അതെന്നും പ്രിയ വാര്യര്‍ പറയുന്നു. നീരജ് മികച്ച നര്‍ത്തകനാണെന്നും താന്‍ എത്തുന്നതിന് മുന്‍പ് തന്നെ അദ്ദേഹം സ്വന്തം ഭാഗം പഠിച്ചിരുന്നുവെന്നും താരം പറയുന്നു.
Post Your Comments