കുമ്പളങ്ങി നൈറ്റ്സിനെ കുറിച്ചുള്ള ഒട്ടേറെ കുറിപ്പുകള്‍ തിനിടയ്ക്ക് വന്നു കഴിഞ്ഞു. ഇപ്പോഴിതാ അതില്‍ നിന്ന് വേറിട്ട ഒരു കുറിപ്പാണ് വൈറലാകുന്നത്. വേറിട്ട ഒരു നിരീക്ഷണം സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. അമ്മയെ അവരവരുടേതായ ഇടങ്ങളില്‍ തിരയുന്ന നാലു പേരുടെ കഥയാണ് ചിത്രം പറയുന്നതെന്നാണ് സിനിമാ പാരഡീസോ ഗ്രൂപ്പില്‍ വന്ന കുറിപ്പിലെ സാരം
അമ്മയില്ലാവീടാണ്. അതുകൊണ്ട് മാത്രം നരകമായിരിക്കുന്നെന്ന് അവര്‍ കരുതുന്നയിടമാണ്. അമ്മയെ അവരുടെതായ ഇടങ്ങളില്‍ തിരയുന്ന നാല് പേരുടെ കഥയാണ്. ബൈബിളിലെ മറിയം എന്ന ‘അമ്മ-മിത്തിനെ’യാണെന്ന് കുറിക്കുന്ന ചില സംഗതികള്‍ കുമ്പളങ്ങിയില്‍ അവിടെയിവിടെയായി ചിതറിക്കിടക്കുന്നത് ചുമ്മാതെയാവില്ല.
1. ഫ്രാങ്കി വന്ന് വീട്ടില്‍ കയറുന്ന ആദ്യ സീനുകളില്‍ ഒന്നില്‍ അവനൊരു നോട്ടം എറിയുന്നുണ്ട് കന്യാമറിയത്തിന്റെ ഒരു പടത്തിലേക്ക്. അതിനു മുന്നില്‍ തിരി തെളിച്ചിട്ട് ഒരുപാടായി. അമ്മയില്ലാതായിട്ടു ഒരുപാടായി! തന്തയില്ലാത്തവനെന്നോ തന്തയ്ക്ക് പിറക്കാത്തവന് എന്നോ, തന്തയാരെന്നു ഉറപ്പില്ലാത്തവന്‍ എന്നോ ഒക്കെ പരിഹാസം കേട്ട് നന്നായിട്ട് ‘കൊണ്ടിരിക്കാന്’ സാധ്യത ഉള്ള ഒരു മുടിയന്റെ ‘അമ്മ’. ആ വിധത്തില്‍ യേശുവും അവന്റെ അമ്മയും കുമ്പളങ്ങിയിലെ പിള്ളേര്‍ക്ക് അറിയാത്ത ആള്‍ക്കാരല്ല!
2. ഫ്രാങ്കിയുടെ നോട്ടം പോകുന്ന ആ പടത്തിലെ മറിയത്തിന്റെ വേഷം നോക്കുക. വളരെ പോപുലര്‍ ആയ ഒരു ഡപിക്ഷന് ആണ് മറിയത്തെ നീലയും വെള്ളയും വേഷത്തില്‍ കാണിക്കുക എന്നത്. തലയിലെക് ഇട്ടേക്കുന്ന തട്ടംപോലൊന്നിന് നിറം വെള്ള. അങ്കിയുടെ നിറം നീല. എഡി 500 ന് അടുത്ത് ബൈസന്റൈന്‍ ഓര്‍ത്തോഡോക്സ് ചര്‍ച്ചില്‍ തുടങ്ങിയ ഒരു ചിത്രീകരണമാണ് അത്.
ഇനി സജി സതിയേയും കുട്ടിയെയും കൂട്ടി വീട്ടിലേക്ക് വരുന്ന സീന്‍ നോക്കുക. അവരുടെ വേഷം മറിയത്തിന്റെ വേഷത്തിന് സമാനം! ഉണ്ണിയേശുവിനു സമാനം ഒരു കുഞ്ഞിനെ അവരും കൈയില്‍ പിടിച്ചിരിക്കുന്നു!
സജി തുടക്കത്തില്‍ അപ്പന് നെപ്പോളിയന്റെ പടോം തിരുക്കുടുംബം പടവും (ഉണ്ണിയേശുവും മറിയവും യോസഫും ഉള്ള ഒരു പടം) ഇരിക്കുന്നതിന് മുന്നിലെ തിരി തെളിച്ചാണ് പ്രാര്‍ത്ഥനാ’പ്രഹസനം’ നടത്തുന്നത്. എന്നാല്‍ സതിയെം കുട്ടിയേം കൂട്ടി വള്ളം തുഴഞ്ഞു വരുന്ന സീനില്‍ അയാള്‍ ഒരു വളര്ത്തച്ഛന് യോസഫ് ആകുന്നുണ്ട്. ഒരു തിരുക്കുടുംബചിത്രീകരണം!
3. സിനിമയുടെ പോസ്റ്ററിലേ ബീറ്റില്‍സ് റഫറന്‍സ് കൂടെ ഇങ്ങോട്ട് വിളിക്കാമെന്ന് തോന്നുന്നു. നാല് പേര് abbey റോഡ് പോലെ എംജി റോഡില്‍ നടക്കുന്നു എന്നത് മാത്രമല്ല കണക്ട് ചെയ്യാവുന്ന ഘടകം. അമ്മയെ ഓര്‍ക്കുന്ന രണ്ടു പാട്ടുകള്‍, പോള്‍ മക്കാര്‍ട്ടിനി എഴുതിയവ. Let it be എന്ന പാട്ടിലെ വരികള്‍: When I find myself in times of trouble, Mother Mary comes to me
Speaking words of wisdom, let it be
അവിടെയും ഈ ബിബ്ലിക്കല്‍ മറിയം-‘അമ്മ മിത്തിനെ കാണാം.
(Let it be ലെ വരികള്‍ ബിബ്ലിക്കല്‍ മറിയത്തെ കുറിച്ചല്ല പോളിന്റെ ‘അമ്മ മേരിയെ കുറിച്ചാണ് എന്ന് വ്യാഖ്യാനങ്ങള്‍ ഉണ്ട്.)
അതുപോലെ Yesterday ലെ വരികള്‍:
Why she had to go, I don’t know
She wouldn’t say
I said something wrong
Now I long for yesterday
അമ്മ ഉണ്ടായിരുന്ന ഇന്നലെയും, ഇന്നുള്ള അവളുടെ അഭാവവും അല്ലെങ്കില്‍ കഷ്ടങ്ങളുടെ നുറുങ്ങലുകളുടെ സമയങ്ങളില്‍ ‘അമ്മ വരുന്നതും ഒക്കെ ആണ് ഈ പാട്ടുകളില്‍ നിറയുന്നത്. വെറുതെ ഒരു റെഫെറനസ് കൊണ്ടുവന്നത് ആവില്ല എന്ന് ചുരുക്കം.
Post Your Comments