മദ്യലഹരിയില്‍ തങ്ങളുടെ സൗഹൃദം ആഘോഷിച്ച് യുവനടിമാര്‍. തമിഴ് ബിഗ്ബോസ് സീസൺ 2വിലെ ഗ്ലാമർ മത്സരാർഥികളായിരുന്നു നടി യാഷിക ആനന്ദും ഐശ്വര്യ ദത്തയും. പരിപാടിയില്‍ ശത്രുക്കളായിരുന്നുവെങ്കിലും ഇപ്പോൾ അടുത്ത സുഹൃത്തുക്കളാണ് ഇരുവരും. തങ്ങളുടെ സൗഹൃദത്തിന്റെ ഒന്നാം വാർഷികം ഇവർ ആഘോഷിക്കുകയുണ്ടായി. പാർട്ടിയിൽ നടിമാർക്കൊപ്പം ഇവരുടെ കാമുകന്മാരും ഉണ്ടായിരുന്നു.
പാർട്ടി നടക്കുന്നതിനിടെ ഐശ്വര്യ സോഷ്യല്‍ മീഡിയയില്‍ ലൈവ് വന്നിരുന്നു. ഗ്ലാമർ വേഷത്തില്‍ പ്രത്യക്ഷപ്പെട്ട ഇരുവരും മദ്യലഹരിയിൽ ആയിരുന്നു. പാര്‍ട്ടിയില്‍ കൂടെ ഉണ്ടായിരുന്ന യുവാവ് യാഷികയെ ചുംബിക്കുന്നതും വീഡിയോയിൽ കാണാം. നടിമാർക്കെതിരെ രൂക്ഷ വിമർശനമാണ് ഇപ്പോള്‍ ഉയരുന്നത്. മദ്യപിച്ച് ഇത്തരം വൃത്തികേടുകൾ കാണിച്ചുകൂട്ടുന്നത് മോശമാണെന്നുമാത്രമല്ല താരങ്ങളുടെ വസ്ത്രധാരണത്തെയും പ്രേക്ഷകര്‍ വിമര്‍ശിച്ചു
Post Your Comments