
ഓട്ടോഗ്രാഫിലെ ജയിംസെന്ന് രഞ്ജിത്തിനെ മിക്ക പ്രേക്ഷകര്‍ക്കും അറിയാവുന്നതാണ്. ഈ ഒറ്റ സീരിയലിലൂടെ മലയാളികളുടെ പ്രിയങ്കരനായ നടനാണ് രഞ്ജിത്ത്. പ്രണയിച്ച് വിവാഹിത നായ താരം ഈ മാസം മൂന്നാം തീയതിയാണ് അച്ഛനായത്. ഇപ്പോള്‍ കുഞ്ഞിന്റെ ചിത്രവും പേരും താരം പങ്കുവച്ചിരിക്കയാണ്.
ഇസബെല്‍ എന്നാണ് മോളുടെ പേര്. അച്ഛനായതിന്റെ സന്തോഷത്തിലാണ് ഇപ്പോള്‍ രഞ്ജിത്തും കുടുംബവും. എന്നാല്‍ താരത്തിന്റെ കുഞ്ഞിന്റെ പേര് ആരാധകര്‍ ചര്‍ച്ചയാക്കുകയാണ്. ടൊവിനോയുടെ മകളുടെ പേരും കുഞ്ചാക്കോ ബോബന്റെ മകന്റെ പേരും ഇസയില്‍ തുടങ്ങുന്നതാണ്. ഇസ്സ എന്നാണ് ടൊവിയുടെ മകളുടെ പേര്. ഇസഹാഖ് എന്നാണ് കുഞ്ചാക്കോ ബോബന്റെ ആദ്യത്തെ കണ്മണിയുടെ പേര്. ഇപ്പോള്‍ സിനമ-സീരിയല്‍ ലോകത്ത് ഇസ്സ തരംഗമാണെന്നാണ് ആരാധകര്‍ പറയുന്നത്. കുഞ്ഞിന്റെ ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്.
Post Your Comments