അര്ജ്ജുന് റെഡ്ഡി എന്ന ഒറ്റ ചിത്രം മതി വിജയ് ദേവരകൊണ്ട എന്ന നടനെ മലയാളികള്‍ക്ക് ഓര്‍മ്മിക്കാന്‍. തെലുങ്കിലെ യുവ സൂപ്പര്‍സ്റ്റാര്‍ ആയി മാറിക്കഴിഞ്ഞ വിജയ് തന്റെ സിനിമാ ജീവിതത്തെക്കുറിച്ചു നല്കിയ അഭിമുഖത്തില്‍ ഏറ്റവും പേടിക്കുന്നതും ഏറ്റവുമധികം സ്വപ്നം കാണുന്നതും എന്താണെന്ന് പങ്കുവയ്ക്കുന്നു.
എല്ലാ ആണുങ്ങളും പേടിക്കുന്നത് മുടി പോകുമോയെന്നു മാത്രമാണെന്നു വിജയ് പറയുന്നു, താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ..”എനിക്കു തോന്നുന്നു എല്ലാ ആണുങ്ങളും പേടിക്കുന്നത് മുടി പോകുമോയെന്നു മാത്രമാണ്, അല്ലാതൊന്നുമില്ല. പക്ഷേ, സ്വപ്നങ്ങൾ ഒരുപാടുണ്ട്, അതെല്ലാം ചെയ്തു തീർക്കണമെന്നുമുണ്ട്. സ്പോർട്സ്, ഭക്ഷണം അതൊക്കെയാണ് സിനിമയല്ലാതെയുള്ള ഇഷ്ടങ്ങൾ. ബൈക്ക് റേസിങ്ങിനോട് ഭ്രാന്ത് തോന്നിത്തുടങ്ങിയിട്ടുണ്ട്, അതെല്ലാം നന്നായി എൻജോയ് ചെയ്യുന്നുമുണ്ട്.”
Post Your Comments