
താന്‍ അഭിനയിച്ച 90 സിനിമകളും നവാഗത സംവിധായകരുടേതില്‍ സന്തോഷമുണ്ടെന്ന് നടന് ടൊവിനോ തോമസ്. ഒരു പക്ഷേ തനിക്കൊരുപാട് സുഹൃത്തുക്കള്‍ ഉള്ളതുകൊണ്ടാകാം ഇത്തരം സിനിമകള്‍ കിട്ടിയതെന്നും ടൊവിനോ പറയുന്നു. സിനിമാ പാരഡൈസോ ക്ലബ്ബിന് നല്കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്.
”ഞാന്‍ ചെയ്ത 90 ശതമാനം സിനിമകളും സംവിധാനം ചെയ്തത് പുതുമുഖ സംവിധായകരാണ്. എനിക്കൊരുപാട് സുഹൃത്തുക്കള്‍ ഉള്ളതുകൊണ്ടാകാം ഒരുപക്ഷേ. മാത്രമല്ല, ഞാന്‍ വര്‍ക്ക് ചെയ്ത ചിത്രങ്ങളില്‍ അസിസ്റ്റന്റ് ആയും അസോസിയേറ്റ് ആയും പ്രവര്‍ത്തിച്ചവര്‍ പിന്നീട് സംവിധായകരായിട്ടുണ്ട്. എന്റെ മോശം അവസ്ഥയില്‍ കൂടെ നിന്നവരാകണമല്ലോ എന്റെ നല്ല അവസ്ഥയില്‍ എനിക്കൊപ്പം വേണ്ടത്. അത് ഞാന്‍ എപ്പോഴും ഉറപ്പുവരുത്താറുണ്ട്. എനിക്കതില്‍ സന്തോഷമുണ്ട്. സുഹൃത്തുക്കളായതുകൊണ്ട് തന്നെ ഒരു കഥ എന്നോടുപറയുമ്പോള്‍ അതില്‍ അഭിപ്രായം പറയാനുള്ള സ്പേസ് കിട്ടാറുണ്ട്. പ്രേക്ഷകന്റെ ഭാഗത്തുനിന്നുള്ള അഭിപ്രായങ്ങള്‍ പറയാന്‍ ശ്രമിക്കാറുണ്ട്. എന്റെ ജോലിയല്ല അത്, സുഹൃത്തുക്കളായതുകൊണ്ട് പറയുന്നതാണ്. അങ്ങനെയൊരു സ്പേസ് കിട്ടുന്നത് നല്ലതാണ്.
‘ആഷിക് അബു ശ്യാം പുഷ്കരന് അവരുടെ സിനിമകളില്‍ വിളിക്കാന്‍ കാത്തിരിക്കുകയാണ് ഞാന്‍. അവര്‍ക്കൊപ്പം സിനിമ ചെയ്യാന്‍ ഒരുപാട് ഇഷ്ടമാണ്. അവര്‍ക്കൊപ്പം സിനിമ ചെയ്യുമ്ബോള്‍ സുരക്ഷിത സ്ഥലത്താണ് ചെന്നിരിക്കുന്നത് എന്ന് തോന്നാറുണ്ട്. കാരണം ബാക്കിയെല്ലാം അവരെന്നെക്കൊണ്ട് ചെയ്യിക്കുന്നതാണ്. അവര്‍ പറയുന്നത് വൃത്തിയായി ചെയ്യുക എന്നതുമാത്രമാണ് ജോലി. സിനിമ ചെയ്തുണ്ടായ സൗഹൃദങ്ങളാണ് ആഷികും ശ്യാമേട്ടനുമൊക്കെ. ”ഒരു നല്ല സിനിമ എന്റെ പേരും പറഞ്ഞ് പിടിച്ചുവെക്കാന്‍ ഞാന്‍ നോക്കാറില്ല. എന്നെക്കാള്‍ നന്നായി ആ റോള്‍ ചെയ്യാന്‍ പറ്റുന്ന മറ്റാരെങ്കിലുമുണ്ടാകാം. കഴിവിന്റെ പരമാവധി ആ സിനിമയെ പിന്തുണക്കാന്‍ നോക്കുമെന്നും ടൊവീനോ പറഞ്ഞു.
Post Your Comments