രണ്ടാമത്തെ കുഞ്ഞിന് ജന്മംനല്കാനുള്ള കാത്തിരിപ്പിലാണ് സമീര റെഡ്ഡി. ഇതിനിടെ താരത്തിന്റെ ഒമ്പതാം മാസത്തിലുള്ള ഫോട്ടോകള്‍ ഏറെ വിമര്‍ശനം നേടിയിരുന്നു. ഇപ്പോഴിതാ താരം രണ്ടാമത്തെ കുഞ്ഞിനു വേണ്ടിയുള്ള കാത്തിരിപ്പ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ‘ഏറെ പ്രതീക്ഷയോടെ ആനന്ദത്തോടെ കാത്തിരിക്കുന്നു, നിങ്ങള്‍ക്കെന്നെക്കുറിച്ച് എന്തെല്ലാം മുന്‍വിധിയുണ്ടെങ്കിലും ഞാനത് കാര്യമാക്കുന്നില്ലെന്നുമാണ് താരം കുറിച്ചത്.
ബോളിവുഡിലും തെന്നിന്ത്യയിലും ഏറെ ശ്രദ്ധിക്കപ്പെട്ട താരം 2014ല്‍ വിവാഹത്തോടെ സിനിമ വിട്ടതാണ്. 2015ല്‍ ആദ്യ കുഞ്ഞിന് ജന്മംനല്കി. ഗര്‍ഭകാലത്തോടെ ശരീരഭാരം കൂടിയ സമീറയുടെ ചിത്രങ്ങള്‍ സാമൂഹ്യമാധ്യമങ്ങളിലെ ‘സൗന്ദര്യാരാധകര്‍ക്ക്’ ഒട്ടും സഹിക്കാനായില്ല. ബോളിവുഡ് താരം തടിവച്ചതിനെച്ചൊല്ലി നീണ്ട വാദപ്രതിവാദങ്ങള്‍ തന്നെ സാമൂഹ്യമാധ്യമങ്ങളില്‍ അരങ്ങേറി. അപമാനകരമായ പരാമര്‍ശങ്ങള്‍ക്ക് ശക്തമായ മറുപടിയാണ് സമീറ നല്‍കിയത്. തന്റെ ഗര്‍ഭകാല ചിത്രങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ ചങ്കൂറ്റത്തോടെ പങ്കുവച്ചുകൊണ്ടായിരുന്നു അത്. പെണ്ണിന്റെ സൗന്ദര്യത്തിന് മാര്‍ക്കിടാന്‍ ഇരിക്കുന്നവരുടെ നെറ്റി ചുളുവിപ്പിച്ചുകൊണ്ടാണ് സമീര നിറവയര്‍ ചിത്രങ്ങള്‍ പങ്കുവയ്ക്കുന്നത്.
Post Your Comments