മലയാളത്തിന്റെ പ്രിയ താരങ്ങളാണ് മോഹന്‍ലാലും ശ്രീനിവാസനും. ഇരുവരും ഒന്നിച്ച ഒരുപിടി മനോഹര ചിത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് ഏറെയിഷ്ടമാണ്. മോഹന്‍ലാല്‍- ശ്രീനിവാസന്‍ കൂട്ടുകെട്ടില്‍ ഇന്നും പ്രേക്ഷകര്‍ ആസ്വദിക്കുന്ന ഒരു ചിത്രമാണ് നാടോടിക്കാറ്റ്. ദാസനും വിജയനും മലയാളികളുടെ ഭാഗമായിട്ട് 32 വര്‍ഷങ്ങള്‍ പിന്നിടുകയാണ്. എന്നാല്‍ റിലീസ് ചെയ്യുന്നതിന് തൊട്ടുമുമ്പ് വരെയും നാടോടിക്കാറ്റ് തനിക്ക് നല്‍കിയ ടെന്‍ഷന്‍ വളരെ വലുതായിരുന്നുവെന്ന് തുറന്നു പറയുകയാണ് സംവിധായകന്‍ സത്യന്‍ അന്തിക്കാട്.
ഒരു പ്രമുഖ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ സത്യന്‍ അന്തിക്കാട് പങ്കുവച്ചതിങ്ങനെ.. ‘ഞാനും ശ്രീനിയും സിനിമയുടെ ഫസ്‌റ്റ് കോപ്പി മദ്രാസിലെ പ്രസാദ് ലാബില്‍ കാണാനിരുന്നു. എന്നാല്‍ ഒരു സീനിലും ഞങ്ങള്‍ക്ക് ചിരിവന്നില്ല. പടം കഴിഞ്ഞ് പറത്തിറങ്ങിയതോടെ ശ്രീനി മൂഡ് ഔട്ടായി. ഞാന്‍ പറഞ്ഞു, കഥ ആലോചിച്ചപ്പോഴും, വായിച്ചപ്പോഴും, എഡിറ്റ് ചെയ്‌തപ്പോഴും നമ്മള്‍ ഒരുപാട് ചിരിച്ചിട്ടുണ്ട്. ആദ്യമായി കാണുന്ന പ്രേക്ഷകരും എന്തായാലും ചിരിക്കും. എന്റെ ഉള്ളില്‍ പേടി ഉണ്ടെങ്കിലും ഞാന്‍ ശ്രീനിയ്‌ക്ക് ധൈര്യം പകര്‍ന്നു.
എന്റെ ഉള്ളില്‍ തീ വാരിയിട്ട് ശ്രീനി നാട്ടിലേക്ക് പോയി. പേടി കാരണം റിലീസ് സമയം നാട്ടിലേക്ക് പോകാന്‍ കഴിഞ്ഞില്ല. റിലീസ് ദിവസം മാറ്റിനി കഴിഞ്ഞു. സിനിമാ വിശേഷങ്ങളൊന്നും വന്നില്ല. ടെന്‍ഷന്‍ കാരണം ഒരിടത്തും ഇരിക്കാന്‍ കഴിഞ്ഞില്ല. ഫസ്‌റ്റ് ഷോ കഴിയാന്‍ നേരം ഓഫീസില്‍ നിന്നിറങ്ങി എങ്ങോട്ടെന്നില്ലാതെ നടന്നു. തിരികെ എത്തിയപ്പോള്‍ സെഞ്ച്വറി കൊച്ചുമോന്‍ എന്നെ കാത്തിരിക്കുന്നു. പ്രേക്ഷകര്‍ പൊട്ടിച്ചിരിയോടെ ഏറ്റെടുത്ത നാടോടിക്കാറ്റ് സൂപ്പര്‍ ഹിറ്റായ കാര്യം അപ്പോഴാണ് ഞാന്‍ അറിഞ്ഞത്.”
17 ലക്ഷം കൊണ്ട് പൂര്‍ത്തിയായ നാടോടിക്കാറ്റ് നൂറ് ദിവസം നിറഞ്ഞ സദസില്‍ പ്രദര്‍ശിപ്പിച്ചു. ഈ ചിത്രത്തിന്‍റെ നൂറാം ദിവസം ആഘോഷിച്ചപ്പോള്‍ മൊമന്റോ ഏറ്റുവാങ്ങാന്‍ നടന്‍ മമ്മൂട്ടിയും എത്തിയിരുന്നു. ചിത്രത്തില്‍ അഭിനയിച്ചില്ലെങ്കിലും നിര്‍മാതാവിന്റെ റോളില്‍ മമ്മൂട്ടിയും ഉണ്ടായിരുന്നു. സത്യന്‍ അന്തിക്കാട് കൂട്ടിച്ചേര്‍ത്തു
Post Your Comments