സിനിമാ മേഖലയിലെ പ്രണയങ്ങള്‍ പലപ്പോഴും വാര്‍ത്തകളില്‍ നിറയാറുണ്ട്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച ബോളിവുഡ് താരം ശ്രദ്ധാ കപൂർ വിവാഹിതയാകുന്നുവെന്നതാണ്. പ്രമുഖ ഫോട്ടോഗ്രാഫർ രോഹൻ ശ്രേഷ്ഠയുമായി ശ്രദ്ധ പ്രണയത്തിലാണെന്നും 2020ല്‍ വിവാഹം കഴിക്കുമെന്നാണ് വാർത്തകൾ. ഇപ്പോഴിതാ അത്തരം വാർത്തകളോട് പ്രതികരിച്ചിരിക്കുകയാണ് ശ്രദ്ധയുടെ അച്ഛനും നടനുമായ ശക്തി കപൂർ.
”ശരിക്കും? എന്റെ മകൾ വിവാഹിതയാകുകയാണോ? വിവാഹത്തിന് എന്നെയും വിളിക്കാൻ മറക്കരുത്. എവിടെയാണ് വിവാഹമെന്ന് എന്നെ അറിയിക്കൂ, ഞാൻ എന്തായാലും വരും. ഞാനാണല്ലോ അവളുടെ അച്ഛൻ, എന്നിട്ടും എനിക്കൊന്നും അറിയില്ല. അതുകൊണ്ടാണ് എന്നെയും അറിയിക്കാൻ പറഞ്ഞത്”- ശക്തി കപൂര്‍ പരിഹാസത്തോടെ പറഞ്ഞു.
രണ്ടുവർഷമായി പ്രണയത്തിലാണ് ശ്രദ്ധയും രോഹിതും. സാഹോയാണ് താരത്തിന്റെ പുതിയ ചിത്രം. പ്രഭാസ് ആണ് നായകന്‍.
Post Your Comments