GeneralLatest NewsTV Shows

വിഷമഘട്ടത്തില്‍ അദ്ദേഹത്തിന്‍റെ ഭാര്യയായതാണ് താന്‍; വിവാഹജീവിതത്തിലെ പ്രശ്നങ്ങളെക്കുറിച്ച് സീമ ജി. നായർ

മഞ്ഞപ്പിത്തം കൂടി ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തതിന്റെ തൊട്ടടുത്ത ദിവസം തന്നെ അച്ഛൻ പോയി

കുടുംബ പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളില്‍ ഒരാളാണ് സീമ ജി. നായർ. ട്യൂമര്‍ ബാധിച്ച് ചികിത്സയില്‍ കഴിയുന്ന നടി ശരണ്യയെ സഹായിക്കാന്‍ ആദ്യം മുന്നോട്ട് വന്നത് നടി സീമയാണ്. കൂടാതെ ശരണ്യയേ സഹായിക്കാന്‍ അഭ്യര്‍ത്ഥനയുമായി സീമ വീഡിയോ പോസ്റ്റ്‌ ചെയ്തിരുന്നു. ഇപ്പോള്‍ ഒരു മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ തന്റെ വിവാഹ ജീവിതത്തിലെ പ്രശ്നങ്ങളെക്കുറിച്ച് സീമ ജി നായര്‍ തുറന്നു പറയുന്നു. നാടകക്കാരി ആയതു കൊണ്ട് തന്റെ വിവാഹം നടക്കുമോ എന്ന ഭയം അമ്മയ്ക്ക് കുണ്ടായിരുന്നതായി സീമ പറയുന്നു.

താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ ”ഒരു ഓണക്കാലത്താണ് അച്ഛൻ മരിച്ചത്. മഞ്ഞപ്പിത്തം കൂടി ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തതിന്റെ തൊട്ടടുത്ത ദിവസം തന്നെ അച്ഛൻ പോയി. അച്ഛന്റെ ബോഡി വീട്ടിൽ കിടത്തിയതിനു പിന്നാലെ നാടകവണ്ടിയെത്തി. അമ്മയും ഞാനും വിഷമം മനസ്സിലൊതുക്കി നാടകത്തിനു പുറപ്പെട്ടു. അതങ്ങനെയാണ്, മരിച്ചുവീണെന്നു പറഞ്ഞാലും നാടകം മാറ്റിവയ്ക്കാൻ പറ്റില്ല. നാടകക്കാരി എന്ന പേരു കിട്ടിയതു കൊണ്ട് എന്റെ വിവാഹം നടക്കാതിരിക്കുമോ എന്നൊക്കെ അമ്മയ്ക്ക് ടെൻഷനുണ്ടായിരുന്നു.

വളരെ കാലമായി പരിചയമുണ്ടായിരുന്ന ഒരു വ്യക്തിക്ക് ജീവിതത്തിൽ വിഷമഘട്ടം വന്നപ്പോൾ സ്വയം തയാറായി ഞാനദ്ദേഹത്തിന്റെ ഭാര്യയായതാണ്. വിവാഹം കഴിഞ്ഞ് ഒരു മാസം കഴിഞ്ഞപ്പോൾ അമ്മ മരിച്ചു. അപ്പോഴും ഞാൻ നാടകങ്ങൾ ചെയ്യുന്നുണ്ടായിരുന്നു. മോന് ജനിച്ചപ്പോൾ തന്നെ ഹാർട്ടിന് കുഴപ്പമുണ്ടായിരുന്നു. കുറച്ചു നാളിനകം വിവാഹജീവിതത്തിലെ പ്രശ്നങ്ങളെ തുടർന്ന് മോനെയും കൊണ്ട് ഞാൻ വീട്ടിലേക്ക് പോന്നു.”

കടപ്പാട് : വനിത

shortlink

Related Articles

Post Your Comments


Back to top button