ചോദ്യം ചോദിച്ച മാധ്യമപ്രവര്ത്തകന് നേരെ നടി കങ്കണ റണാവത്ത് കയര്‍ത്ത് സംസാരിച്ചത് വന്‍ വിവാദമായിരുന്നു. കങ്കണയ്ക്കെതിരെ മാധ്യമപ്രവര്‍ത്തരും രംഗത്ത് വന്നിരുന്നു. ഇപ്പോഴിതാ അധിക്ഷേപവും ആരോപണവും ഉന്നയിച്ചതില്‍ മാപ്പു പറഞ്ഞ് നിര്‍മ്മാണ കമ്പനി രംഗത്തെത്തിയിരിക്കുകയാണ്. കങ്കണയുടെ ചിത്രമായ മണികര്‍ണികയെ കുറിച്ച് ചോദ്യം ചോദിച്ചതിനെ തുടര്‍ന്നായിരുന്നു കങ്കണ ആരോപണവുമായി രംഗത്തെത്തിയത്. ഇതോടെ നടിക്കെതിരെ എന്റര്‍ടൈന്‍മെന്റ് ജേര്‍ണലിസ്റ്റുകളുടെ സംഘടന ബഹിഷ്കരണ ആഹ്വാനവുമായി രംഗത്തെത്തി.
ഇതിനെ തുടര്‍ന്ന് പ്രസ്താവന ഇറക്കാന്‍ ചിത്രത്തിന്റെ നിര്‍മ്മാതാവ് ഏക്താ കപൂറിന് മാധ്യമപ്രവര്‍ത്തകരുടെ സംഘടന കത്തെഴുതിയിരുന്നു. തുടര്‍ന്ന് ചിത്രത്തിന്റെ പ്രൊഡക്ഷന്‍ കമ്പനിയായ ബാലാജി ടെലിഫിലിംസ് മാപ്പ് പറഞ്ഞ് കൊണ്ട് രംഗത്ത് വരികയായിരുന്നു. ഉറി ആക്രമണത്തിന് ശേഷം ശബ്നം ആസ്മി പാകിസ്ഥാനില്‍ പരിപാടി സംഘടിപ്പിച്ചതിനെതിരെ വിമര്‍ശനമുന്നയിച്ച കങ്കണ എന്തുകൊണ്ടാണ് മണികര്‍ണിക പാകിസ്ഥാനില്‍ റിലീസ് ചെയ്തതെന്ന ചോദ്യം ചോദിച്ച മാധ്യമ പ്രവര്ത്തകന് നേരെയായിരുന്നു നടിയുടെ അധിക്ഷേപം.
Post Your Comments