മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി തുടങ്ങിയ താരങ്ങള്‍ക്കെല്ലാം കരിയര്‍ ബ്രേക്ക് ചിത്രങ്ങള്‍ സമ്മാനിച്ച സംവിധായകനാണ് ഡെന്നിസ് ജോസഫ്. രാജാവിന്റെ മകനില്‍ മോഹന്‍ലാലിന്റെ ഗുണ്ട കഥാപാത്രത്തെ അവതരിപ്പിക്കാനായി താരങ്ങളെ സമീപിച്ചിരുന്നുവെങ്കിലും എല്ലാവരും ആ അവസരം നിരസിക്കുകയായിരുന്നു. നീണ്ട നാളത്തെ പരിശ്രമത്തിനൊടുവിലായാണ് ചിത്രത്തിലേക്ക് സുരേഷ് ഗോപി എത്തിയതെന്നും അദ്ദേഹം പറയുന്നു.
കൊള്ളാവുന്ന താരങ്ങളെയൊന്നും ലഭിക്കാതെ വന്നപ്പോഴാണ് ആ കഥാപാത്രത്തെ രണ്ടാക്കാനും രണ്ട് പുതുമുഖ താരങ്ങള്‍ക്ക് അവസരം നല്‍കാമെന്നും കരുതിയത്. തമ്പി കണ്ണന്താനത്തോട് ഇതേക്കുറിച്ച് പറഞ്ഞപ്പോള്‍ അദ്ദേഹത്തിനും സമ്മതമായിരുന്നു. മോഹന്‍ ജോസിനെയായിരുന്നു ആദ്യം തീരുമാനിച്ചത്. ഒന്നുമുതല്‍ പൂജ്യം വരെ എന്ന സിനിമയില്‍ ഒരു രംഗത്ത് ഡയലോഗില്ലാതെ നിന്നിരുന്ന ഒരു ചെറുപ്പക്കാരന്റെ ഫോട്ടോയും തങ്ങള്‍ക്ക് ലഭിച്ചിരുന്നു. സുരേഷ് ഗോപിയുടേതായിരുന്നു ആ ചിത്രങ്ങള്‍. അങ്ങനെയാണ് അദ്ദേഹത്തെ ഈ ചിത്രത്തിലേക്ക് തിരഞ്ഞെടുത്തതെന്നും ഡെന്നീസ് ജോസഫ് ഓര്‍ത്തെടുക്കുന്നു.
Post Your Comments