BollywoodGeneralLatest News

പ്രധാനമന്ത്രി നരേന്ദ്രമോദിയേയും ഹിന്ദുത്വത്തെയും വിമര്‍ശിക്കുന്നവരാണ് കങ്കണയെ വിമര്‍ശിക്കുന്നത്; അവര്‍ പാക്കിസ്ഥാനെ സ്‌നേഹിക്കുന്നവരാണ്

ട്വിറ്ററിലൂടെയാണ് കങ്കണയെ വിമര്‍ശിക്കുന്നവര്‍ക്കെതിരേ അവര്‍ ആരോപണം ഉന്നയിച്ചത്

ബോളിവുഡ് നടി കങ്കണയെ വിമര്‍ശിക്കുന്നവര്‍ക്കെതിരെ പരസ്യമായി വിമര്‍ശനം പ്രകടിപ്പിച്ച കഘ്കണയുടെ സഹോദരിയും മാനേജരുമായ രംഗോലി രംഗത്ത്. താരത്തെ വിമര്‍ശിക്കുന്നവര്‍ പ്രത്യേക അജണ്ടയുള്ളവരും അവര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ഹിന്ദുത്വത്തിന്റേയും വിമര്‍ശകരായിരിക്കും എന്നാണ് രംഗോലിയുടെ ആരോപണം. ട്വിറ്ററിലൂടെയാണ് കങ്കണയെ വിമര്‍ശിക്കുന്നവര്‍ക്കെതിരേ അവര്‍ ആരോപണം ഉന്നയിച്ചത്.

‘കങ്കണയെ വെറുക്കുന്നവര്‍ക്ക് പൊതുവായി ചില സ്വഭാവങ്ങളുണ്ട്. അവരുടെ ട്വിറ്റര്‍ അക്കൗണ്ടുകള്‍ പരിശോധിച്ചാല്‍ അതു വ്യക്തമാകും. അവര്‍ ഒന്നുകില്‍ ഹിന്ദുത്വത്തിനെതിരായി നില്‍ക്കുന്നവരായിരിക്കും, അല്ലെങ്കില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വെറുക്കുന്നവരായിരിക്കും. പാക്കിസ്താനെ സ്നേഹിക്കുന്നവരായിരിക്കും. അക്രമണസ്വഭാവമുള്ളവരുമായിരിക്കുമെന്നും രംഗോലി ട്വീറ്റ് ചെയ്തു. അതിനിടെ പരസ്യമായി ആളുകളെ വെല്ലുവിളിക്കുകയും ചെയ്തു രംഗോലി. കങ്കണയെ വിമര്‍ശിക്കുന്നവര്‍ക്കിടയില്‍ ഈ പ്രത്യേകതയില്ലാത്ത ഒരാളെ കാണിച്ചുതരികയാണെങ്കില്‍ താന്‍ ട്വിറ്റര്‍ അക്കൗണ്ട് അടച്ചുപൂട്ടാമെന്നും രംഗോലി പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button