കേരള കഫേ എന്ന ചിത്രത്തില്‍ ഐലന്‍ഡ് എക്സ്പ്രസ് എന്ന ചെറുചിത്രം സംവിധാനം ചെയ്ത ശങ്കര്‍ രാമകൃഷ്ണന് വീണ്ടും സംവിധാന രംഗത്തേക്ക് തിരിച്ചെത്തുന്ന ചിത്രമാണ് പതിനെട്ടാം പടി.അറുപതോളം പുതുമുഖ നടന്മാരെ ഉള്‍പ്പെടുത്തി സ്കൂള്‍ പശ്ചാത്തലത്തില്‍ കഥ പറഞ്ഞിരിക്കുന്ന ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്, മമ്മൂട്ടിയും, പൃഥ്വിരാജും ചിത്രത്തില്‍ ഒരു സുപ്രധാന വേഷത്തിലെത്തുന്നുണ്ട്, സിനിമയിലെ മമ്മൂട്ടിയുടെ കഥാപാത്രത്തെ അതിഥി താരമെന്ന ലേബലില്‍ മുദ്ര കുത്താന്‍ കഴിയില്ലെന്ന് വ്യക്തമാക്കുകയാണ് ശങ്കര്‍ രാമകൃഷ്ണന്.
ഒരു സിനിമയുടെ ഒരുവിധം വലിയ സ്ക്രീന്‍ സ്പേസില്‍ മമ്മുക്ക ആക്ട് ചെയ്യുമ്പോള്‍ എങ്ങനയാണ് അദ്ദേഹത്തെ ഗസ്റ്റ് ആക്ടര്‍ എന്ന് വിളിക്കാന്‍ കഴിയുന്നതെന്നായിരുന്നു പ്രേക്ഷകരോടുള്ള ശങ്കര്‍ രാമകൃഷ്ണന്റെ ചോദ്യം. അങ്ങനെയൊരു വിലയിരുത്തല്‍ ശരിയല്ല, പലരുടെയും ഊഹാങ്ങളാണ് ഇതൊക്കെ, മമ്മൂട്ടി ചിത്രത്തില്‍ അതിഥി താരമായാണ് എത്തുന്നതെന്നൊന്നും നമ്മള് എവിടെയും പറഞ്ഞിട്ടില്ല, ഒരു മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ സംസാരിക്കവേ ശങ്കര്‍ രാമകൃഷ്ണന് വ്യക്തമാക്കുന്നു. പതിനെട്ടാം പടിയിലെ ആക്ഷന്‍ രംഗങ്ങള്‍ മികച്ചതെന്നാണ് പ്രേക്ഷകാഅഭിപ്രായം.
Post Your Comments