Latest NewsTV Shows

അണ്ടര്‍ വാട്ടര്‍ ഫോട്ടോഷൂട്ട് നടത്തി; നടിയ്ക്ക് ലഭിച്ച ശിക്ഷ കേട്ട് ഞെട്ടി ആരാധകര്‍

റിയാലിറ്റി ഷോയുടെ ഭാഗമായിട്ടായിരുന്നു സാഹസം

സമൂഹമാധ്യമങ്ങളില്‍ വൈറലായ അണ്ടര്‍വാട്ടര്‍ ഫോട്ടോ ഷൂട്ട് താരങ്ങളും മോഡല്‍സും സാധാരണക്കാരുമെല്ലാം ചെയ്യാറുണ്ട്. എന്നാല്‍ ഇത്തരം സാഹസം നടത്തിയ നടിയ്ക്ക് ലഭിച്ച ശിക്ഷ കേട്ട് ഞെട്ടിയിരിക്കുകയാണ് ആരാധകര്‍. അണ്ടര്‍ വാട്ടര്‍ ഫോട്ടോ ഷൂട്ട് നടത്തിയ സൗത്ത് കൊറിയന്‍ നടിയായ ലീ ലിയോളിനാണ് അഞ്ച് വര്‍ഷത്തെ തടവ് ശിക്ഷ ലഭിച്ചത്.

റിയാലിറ്റി ഷോയുടെ ഭാഗമായിട്ടായിരുന്നു സാഹസം. കടലിലിറങ്ങി വംശനാശം സംഭവിച്ചു കൊണ്ടിരിക്കുന്ന ജീവികളെ പിടിച്ചുവെന്നതാണ് നടിയ്‌ക്കെതിരെ ഉന്നയിച്ചിരിക്കുന്ന കേസ്. ലോ ഓഫ് ജങ്കിള്‍ എന്ന റിയാലിറ്റി ഷോയുടെ ഭാഗമായിട്ടായിരുന്നു കടലിലെ ഫോട്ടോ ഷൂട്ട്. തായിലന്റിലാണ് ഷോ ചിത്രീകരിച്ചിരിക്കുന്നത്. ജൂണ്‍ 30 നായിരുന്നു നടിയുടെ ഈ വീഡിയോ സംപ്രേഷണം ചെയ്തത്. ഒരു സ്വകാര്യ ചാനലായിരുന്നു വീഡിയോ പുറത്തു വിട്ടത്. ഇവര്‍ക്കെതിരെ തായിലന്റ് പോലീസ് കേസെടുക്കുകയായിരുന്നു. നടിയ്ക്ക് അവിടത്തെ നിയമങ്ങള്‍ അറിയാത്തത് കൊണ്ട് സംഭവിച്ചതാണെന്ന് റിയാലിറ്റി ഷോ അധികൃതര്‍ വാദിച്ചെങ്കില്‍ പോലീസ് വിട്ട് വീഴ്ചയ്ക്ക് തയ്യാറായിരുന്നില്ല. തുടര്‍ന്ന് 50000 രൂപ പിഴയും അഞ്ച് വര്‍ഷം തടവും വിധിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button