
എ.എം.എം.എ നേതൃത്വത്തില്‍ സ്ത്രീകള്‍ക്ക് 50 ശതമാനം പ്രാതിനിധ്യം ഏര്‍പ്പെടുത്തുകയാണ് വേണ്ടതെന്ന് നടി ലക്ഷ്മി ഗോപാലസ്വാമി. എ.എം.എം.എയിലെ വനിതാ അംഗങ്ങള്‍ സമ്പ്രദായങ്ങളുടെയും സ്റ്റീരിയോ ടൈപ്പുകളുടെയും സോഷ്യല്‍ കണ്ടീഷനിങ്ങിന്റെയും ഇരകളാണെന്നും ലക്ഷ്മി പറഞ്ഞു. ദ ക്യൂവിനോടായിരുന്നു നടിയുടെ പ്രതികരണം.
‘ഞാന്‍ എ.എം.എം.എയിലെ മറ്റ് വനിതാ അംഗങ്ങളെ കുറ്റപ്പെടുത്തുകയോ ചെറുതാക്കുകയോ ചെയ്യുകയല്ല. അവര്‍ സമ്പ്രദായങ്ങളുടെ ഇരയാണ്. സ്റ്റീരിയോ ടൈപ്പുകളുടെ ഇരയാണ്. സോഷ്യല്‍ കണ്ടീഷനിങ്ങിന്റെ ഇരകളാണ്. ചില ആളുകള്‍ക്ക് സേഫ് സോണില്‍ നില്‍ക്കാന്‍ മാത്രമാണ് താല്‍പര്യം. ചിലര്‍ നയതന്ത്രപരമായ സമീപനം പ്രകടിപ്പിക്കും. ചിലര്‍ അത്രയ്ക്കങ്ങ് ചിന്തിക്കില്ല. എ.എം.എം.എയിലെ എല്ലാവര്‍ക്കും വേണ്ടി, സ്ത്രീകളേയും പുരുഷന്‍മാരേയും പങ്കെടുപ്പിച്ചുകൊണ്ട് ലിംഗ വിഷയങ്ങളില്‍ അവബോധമുണ്ടാകാന്‍ ‘ജെന്‍ഡര്‍ സെന്‍സിറ്റൈസേഷന്‍’ പരിപാടികള്‍ സംഘടിപ്പിക്കണം. എല്ലാവരും മനസ് തുറക്കണമെന്നും ലക്ഷ്മി ഗോപാലസ്വാമി പറഞ്ഞു. ഡബ്ല്യൂ.സി.സി നല്ല പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നുണ്ടെന്നും യോജിപ്പുണ്ടെന്നും ലക്ഷ്മി പറഞ്ഞു. എ.എം.എം.എയും ഒരുപാട് നല്ല കാര്യങ്ങള്‍ ചെയ്യുന്നുണ്ടെന്നും താരം പറഞ്ഞു.
Post Your Comments