GeneralLatest NewsMollywoodNostalgia

വിവാഹമോചന സമയത്ത് തനിക്ക് കരുത്ത് പകര്‍ന്നത് മകനാണ്; അവന് ജന്മം നല്‍കിയതായിരുന്നു ജീവിതത്തിലെ സന്തോഷം നിറഞ്ഞ നിമിഷം

പത്തൊമ്പതാം വയസ്സില്‍ ആയിരുന്നു ശ്രിന്ദയുടെ ആദ്യ വിവാഹം

1983 എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ മലയാളി മനസ്സിലേക്ക് വലതു കാലുവെച്ച് കയറി വന്ന നടിയാണ് ശ്രിന്ദ. നിവിന്‍ പോളി നായകനായി എത്തിയ ചിത്രത്തില്‍ സാക്ഷാല്‍ സച്ചിന്‍ ആരാണ് എന്ന് ചോദിക്കുന്ന നിവിന്റെ ഭാര്യയുടെ വേഷത്തില്‍ ആയിരുന്നു ശ്രിന്ദ എത്തിയത്. തുടര്‍ന്ന് ഒട്ടേറെ ചിത്രങ്ങളില്‍ നായികയും സഹ നായികയും ഒക്കെ തിളങ്ങി. ഇപ്പോഴിതാ ജീവിതത്തില്‍ അനുഭവിച്ച വേദനകള്‍ പങ്കുവെക്കുകയാണ് ശ്രിന്ദ.

പത്തൊമ്പതാം വയസ്സില്‍ ആയിരുന്നു ശ്രിന്ദയുടെ ആദ്യ വിവാഹം. അധികം വൈകാതെ കുഞ്ഞു പിറന്നു എങ്കില്‍ കൂടിയും ജീവിതത്തില്‍ വൈകാരിക നിമിഷങ്ങളായിരുന്നു പിന്നീട്, തുടര്‍ന്ന് നാല് വര്‍ഷം കാത്തിരിക്കേണ്ടി വന്നു വിവാഹ മോചനത്തിനായി. ഒരു പ്രതിസന്ധികളില്‍ കൂടി ജീവിതം മുന്നോട്ട് പോയപ്പോള്‍ ജീവിതത്തില്‍ നേരിടേണ്ടി വന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് വിവാഹ മോചനം എന്നും ശ്രിന്ദ പറയുന്നു. എന്നാല്‍ ഈ സന്ദര്‍ഭങ്ങളില്‍ എല്ലാം എനിക്ക് കരുത്ത് പകര്‍ന്നത് തന്റെ ഭാഗം തന്നെയായ തന്റെ മകന്‍ ആണെന്ന് ശ്രിന്ദ പറയുന്നു. ജീവിതം കൈവിട്ട് പോകുന്ന സന്ദര്‍ഭങ്ങളില്‍ തന്നെ ചേര്‍ത്തുപിടിച്ച ശക്തിയാണ് അര്‍ഹാന്‍ എന്ന മുന്ന എന്നും ശ്രിന്ദ പറയുന്നു. അവന് ജന്മം നല്‍കിയത് ആയിരുന്നു ജീവിതത്തില്‍ ഏറ്റവും സന്തോഷം നല്‍കിയ നിമിഷം. ഒരു ചിത്രകാരന്‍ ആകണം എന്നാണ് അവന്റെ ആഗ്രഹം എന്നും ശ്രിന്ദ പറയുന്നു. തുടര്‍ന്ന് നീണ്ട 10 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ശ്രിന്ദ വീണ്ടും വിവാഹിതയായത്.

shortlink

Related Articles

Post Your Comments


Back to top button