GeneralLatest NewsMollywood

നടി ആശാ ശരത്തിന് നേരെ വിദ്വേഷ പ്രചരണം; പരാതിയുമായി താരം

ഭര്‍ത്താവായ സക്കറിയയെ കാണാനില്ല എന്ന് പറയുന്നതാണ് വീഡിയോയിലുള്ളത്

എവിടെ എന്ന സിനിമയുടെ പ്രമോഷന്‍ വീഡിയോയുമായി ബന്ധപ്പെട്ട് ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന നടി ആശ ശരത്ത് ഫേസ്ബുക്കില്‍ ഒരു വീഡിയോ പോസ്റ്റ്‌ ചെയ്തിരുന്നു. എന്നാല്‍ ഭര്‍ത്താവിനെ കാണാനില്ലെന്ന് പറയുന്ന ആ വീഡിയോ വന്‍ വിമര്‍ശനങ്ങള്‍ക്ക് ഇരയായി. എവിടെ പ്രമോഷന്‍ എന്ന തലക്കെട്ടോടു കൂടിയാണ് വീഡിയോ പോസ്റ്റ് ചെയ്തത്. എന്നാല്‍ അത് ആശയുടെ ഭര്‍ത്താവിനെ കാണാനില്ല എന്ന തരത്തില്‍ പ്രചരിച്ചതോടെ സൈബറിടങ്ങളില്‍ വിമര്‍ശനങ്ങളും അധിക്ഷേപങ്ങള്‍ക്കും ഇടയാക്കുന്നത് ശ്രദ്ധയില്‍പ്പെട്ട അണിയറപ്രവര്‍ത്തകര്‍ വിശദീകരണവുമായി എത്തിയിരിക്കുകയാണ്.

ആശ അവതരിപ്പിക്കുന്ന ജെസി എന്ന കഥാപാത്രം ഭര്‍ത്താവായ സക്കറിയയെ കാണാനില്ല എന്ന് പറയുന്നതാണ് വീഡിയോയിലുള്ളത്. അത് സിനിമയുടെ പ്രചരണത്തിന് മാത്രമായി ഉദ്ദേശിച്ചു കൊണ്ടുള്ളതായിരുന്നു.വീഡിയോ പോസ്റ്റ് ചെയ്തപ്പോള്‍ ടെറ്റിലിലും ക്രെഡിറ്റിലും അത് വ്യക്തമാക്കിയിരുന്നു. അത് പരിചയസമ്ബന്നയായ ആശ ശരത്തിന്റെ അര്‍പ്പണ ബോധത്തെയാണ് അത് സൂചിപ്പിക്കുന്നത്. ഞങ്ങളുടെ പ്രൊജക്ടിന് ആശ മികച്ച പിന്തുണയാണ് നല്‍കിയത്, അതുകൊണ്ടു തന്നെ അവര്‍ നേരിടേണ്ടി വരുന്ന ആക്രമണം തികച്ചും ദൗര്‍ഭാഗ്യകരവും സ്വീകാര്യമല്ലാത്തതുമാണ്. ചിലയാളുകള്‍ ക്രെഡിറ്റും ടൈറ്റിലും നീക്കം ചെയ്ത് ഓണ്‍ലൈനില്‍ തെറ്റിദ്ധരിപ്പിക്കുന്ന തരത്തില്‍ അത് പ്രചരിപ്പിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടു. ഇതിനെതിരേ ഞങ്ങള്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ആശയുടെ ഫെയ്‌സ്ബുക്ക് പേജില്‍ നടക്കുന്ന ആക്രമണത്തിനെതിരേ സൈബര്‍ സെല്ലിനും ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റക്കും അവര്‍ പരാതി നല്‍കിയിട്ടുണ്ട്.

ഞങ്ങളുടെ സിനിമയ്ക്ക് ലഭിക്കുന്ന സ്വീകാര്യതയ്ക്ക് ഈ അവസരത്തില്‍ എല്ലാവരോടും നന്ദി പറയുന്നു.

പ്രേം പ്രകാശ്
ജോയ് തോമസ്
തൊമ്മികുഞ്ഞ്
കെ.കെ രാജീവ്

shortlink

Related Articles

Post Your Comments


Back to top button