
മലയാളത്തിലെ യുവ താരം ടോവിനോ തോമസ് തുടര്‍ച്ചയായ പ്രകടനങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടി മുന്നേറുകയാണ്. മലയാളത്തില്‍ ഒഴിച്ചുകൂടാന്‍ ആകാത്ത താരത്തിന്റെ ഇതുവരെയുള്ള വളര്‍ച്ചയില്‍ സുപ്രധാന പങ്ക് വഹിച്ച ഒരാളാ ടോവിനോ ഇപ്പോള്‍ പരിചയപ്പെടുത്തുകയാണ്. താരത്തിന്റെ ഇത് വരെയുള്ള വളര്‍ച്ചയില്‍ വലിയൊരു സ്ഥാനമുള്ളത് തന്റെ സഹോദരനാണെന്നാണ് ടോവിനോ തുറന്നുപറയുന്നത്.
ഈ വിജയത്തില്‍ കൈപിടിച്ച ഒരുപാട് പേരുണ്ടെങ്കിലും അതില്‍ എടുത്തു പറയേണ്ട ഒരാള്‍ തന്റെ ചേട്ടനാണ് എന്നാണ് ടോവിനോ തുറന്നുപറയുന്നത്. എല്ലാവരുടേയും ജീവിതത്തില്‍ നിര്‍ണായക ഘട്ടങ്ങള്‍ ഉണ്ടാകും.അപ്പോളൊക്കെ കൂടെനില്ക്കാന് ആളുണ്ടെങ്കില്‍ നാം വിജയത്തിലെത്തുമെന്ന് താരം പറയുന്നു. തന്റെ ജീവിതത്തിലെ പല നിര്‍ണായക ഘട്ടങ്ങളിലും ചേട്ടന് ഉണ്ടായിരുന്നത് കൊണ്ട് വളരെ എളുപ്പത്തില്‍ മുന്നോട്ടുപോകാനായി എന്ന് ടോവിനോ പറയുന്നു. ജോലി റിസൈന്‍ ചെയ്തപ്പോഴും എല്ലാത്തിനും കരുത്തോടെ എല്ലാത്തിനും കൂടെനിന്നത് ചേട്ടനാണെന്നും പ്രേമിച്ച സമയത് എന്റെ ഭാഗത്തു ന്യായമുണ്ട് എന്ന് പറഞ്ഞു അപ്പനെ കന്വിന്സ് ചെയ്യിച്ചതും എന്റെ വിവാഹം നടത്താന്‍ സഹായിച്ചതും അദ്ദേഹമാണെന്ന് ടോവിനോ പറയുന്നു.
Post Your Comments