ന്യൂജെൻ മലയാള സിനിമകളിലെ ‘അമ്മ വേഷങ്ങളാണ് നടി സീമാ ജി നായർക്ക് മലയാള സിനിമയില്‍ ബ്രേക്ക് നൽകിയത്. വര്‍ഷങ്ങളായി മലയാള സിനിമയില്‍ സീമാ ജി നായരുടെ സാന്നിധ്യമുണ്ടെങ്കിലും ബോഡി ഗാർഡ് ,കുഞ്ഞിരാമായണം , അലമാര തുടങ്ങിയ ചിത്രങ്ങളിലെ സീമാജി നായരുടെ ‘അമ്മ വേഷങ്ങളാണ് പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധിക്കപ്പെട്ടത്. തന്റെ പേരിൽ പ്രചരിക്കുന്ന രസകരമായ ഒരു ട്രോളിനെ കുറിച്ച് സംസാരിക്കുകയാണ് സീമാജി നായർ..സ്വാഭാവികമായ അഭിനയത്തിന് പുറമെ വ്യത്യസ്തമായ ശബ്ദം കൊണ്ടും പ്രേക്ഷക മനസ്സിൽ ഇടം നേടിയ താരമാണ് സീമാജി നായർ.
തന്റെ ശബ്ദവുമായി ബന്ധപ്പെട്ടുള്ള ട്രോളിനെ കുറിച്ചാണ് സീമാ ജി നായർ പങ്കുവയ്ക്കുന്നത് . കട്ടപ്പനയിലെ ഋഥ്വിക് റോഷനിലെ ഊമയുടെ റോൾ മറക്കാനാകില്ല..സലിം കുമാറേട്ടന്റെ കൂടെ ഡയലോഗ് പറഞ്ഞു പോലും പിടിച്ചു നില്ക്കാൻ പറ്റില്ല..പക്ഷെ അത്രയും അലമ്പുള്ള ഭാര്യയുടെ റോൾ ഊമയായിട്ടു കൂടി അഭിനയിച്ചു ഫലിപ്പിക്കാൻ പറ്റി..എന്റെ ശബ്ദത്തിനു സ്വതവേ ഒരു ഇടർച്ചയുണ്ട്..അത് കൊണ്ട് ഇമോഷണൽ സീനിൽ ഇടർച്ച ഒന്നും ബുദ്ധിമുട്ടി ഇടേണ്ട ആവശ്യമില്ല.അടുത്തിടെ ട്രോൾ കണ്ടു റാണി മുഖർജിയും ഞാനും ഒരേ സൗണ്ട് ബോക്സും കൊണ്ടാണ് നടക്കുന്നതെന്ന്”….ഒരു പ്രമുഖ മാസികയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു സീമാ ജി നായർ ഇത് വ്യക്തമാക്കിയത്.
Post Your Comments