GeneralLatest News

ഇസാ, അപ്പയും അമ്മയും നിന്നെ സ്‌നേഹിക്കുന്നു; പ്രിയയുടെ അനാര്‍ക്കലിയില്‍ തുന്നിപ്പിടിപ്പിച്ച ആ രഹസ്യങ്ങളിതാ…

പൊന്നോമനയുടെ മാമോദീസാ ചടങ്ങുകള്‍ക്ക് പ്രിയ ധരിച്ച അനാര്‍ക്കലി ഏവരുടെയും ശ്രദ്ധ നേടിയിരുന്നു

14 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കുഞ്ചാക്കോ ബോബനും പ്രിയയ്ക്കും ജനിച്ച ഇസഹാക്കിന്റെ മാമോദീസ ചടങ്ങുകള്‍ കഴിഞ്ഞ ദിവസം ആഘോഷമായി തന്നെയാണ് നടത്തിയത്. താരങ്ങളാല്‍ സന്വന്നമായിരുന്നു ചടങ്ങ്. പൊന്നോമനയുടെ മാമോദീസാ ചടങ്ങുകള്‍ക്ക് പ്രിയ ധരിച്ച അനാര്‍ക്കലി ഏവരുടെയും ശ്രദ്ധ നേടിയിരുന്നു. അനാര്‍ക്കലിയില്‍ തുന്നിപ്പിടിപ്പിച്ച വാക്കുകള്‍ ഈയിടെയാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമായത്.

വാക്കുകളിങ്ങനെ ”ഈ സുന്ദര സുദിനം നിന്റെ ജീവിതയാത്രയുടെ തുടക്കവും അടയാളപ്പെടുത്തലുമാകുന്നു. നീണ്ട 14 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ദൈവം ഞങ്ങള്‍ക്കു തന്ന നിധി. മാലാഖയോട് ഞങ്ങള്‍ തേടിയ ചോദ്യത്തിനുള്ള ഉത്തരം. ഇസഹാഖ് കുഞ്ചാക്കോ. ഇസാ, അപ്പയും അമ്മയും നിന്നെ സ്‌നേഹിക്കുന്നു” ആശംസയും പ്രാര്‍ഥനയും നിറയുന്ന ഹൃദ്യമായ ഈ വരികള്‍ പ്രിയയുടെ അനാര്‍ക്കലിയില്‍ തുന്നിച്ചേര്‍ത്തിരുന്നു. ഇതോടൊപ്പം ബൈബിള്‍ വചനങ്ങളും അനാര്‍ക്കലിയില്‍ ഉണ്ട്. കുഞ്ഞിനെ ലഭിച്ചതിനു ദൈവത്തോടു നന്ദി പറയുന്നതും മകനെ സ്വാഗതം ചെയ്യുന്നതുമായ വചനങ്ങളാണ് കുറിച്ചിരിക്കുന്നത്.

”കുഞ്ഞിനു ഞാന്‍ പ്രാര്‍ഥിച്ചു ഞാന്‍ അവനോടു ചോദിച്ചതു കര്‍ത്താവു എനിക്കു തന്നിരിക്കുന്നു. എന്റെ നാമത്തില്‍ കുഞ്ഞിനെ സ്വാഗതം ചെയ്യുന്നവന്‍ എന്നെ സ്വാഗതം ചെയ്യുന്നു. ഈ പ്രത്യേക ദിവസത്തിലും എല്ലായ്‌പ്പോഴും ദൈവം നിങ്ങളെ നിങ്ങളെ പരിപാലിക്കുകയും അവന്റെ സംരക്ഷണത്തില്‍ സുരക്ഷിതമായി സൂക്ഷിക്കുകയും ചെയ്യട്ടെ. ഡിസൈനര്‍മാരായ മരിയ.ടി.മരിയ ആണ് അനാര്‍ക്കലി ഒരുക്കിയത്. മാസങ്ങള്‍ നീണ്ട അധ്വാനമാണ് അനാര്‍ക്കലി. മണിക്കൂറുകള്‍ ചെലവഴിച്ചാണ് ഡിസൈനിങ് ടീം ഇതെല്ലാം തുന്നിച്ചേര്‍ത്തത്.

shortlink

Related Articles

Post Your Comments


Back to top button