അഭിനയം നിര്‍ത്തുകയാണെന്ന് പ്രഖ്യാപിച്ച ബോളിവുഡ് നടി സൈറ വസീമിന്റെ നിലപാടിനോട് പ്രതികരിച്ച് നടന് സിദ്ധാര്‍ഥ് രംഗത്ത്. നടി രവീണ തണ്ടന്‍ സൈറയ്ക്കെതിരെ രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് സിദ്ധാര്‍ത്ഥും രംഗത്ത് വന്നത്. സൈറയുടെ നിലപാടിനെ അനുകൂലിച്ചും വിമര്‍ശിച്ചും ധാരാളം പേര് രംഗത്ത് വന്നിരുന്നു.
‘ഇത് നിങ്ങളുടെ ജീവിതമാണ്. നിങ്ങള്‍ക്ക് ഇഷ്ടമുള്ളതൊക്കെ ചെയ്തോളൂ. ഭാവിജീവിതത്തിന് ആശംസകള്‍. നമ്മുടെ കലയും നമ്മുടെ പ്രൊഫഷനുമാണ് നമ്മുടെ ജീവിതമെന്ന് ഞാന്‍ വിശ്വസിക്കുന്നു. അതില്‍നിന്ന് മതത്തെ ഒഴിവാക്കാന്‍ നാം പോരാടേണ്ടതുണ്ട്. അത് ഇവിടെ ആവശ്യമില്ല. നിങ്ങളുടെ മതമാണ് നിങ്ങളെ കൊണ്ട് ഇതു ചെയ്യിച്ചതെങ്കില്‍, അന്തിമമായി നിങ്ങള്‍ ഇവിടേക്കു ചേര്ന്നയാളല്ല. യാത്രാശംസകള്‍’ എന്ന് സിദ്ധാര്‍ഥ് ട്വീറ്റ് ചെയ്തു. സൈറ തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അഭിനയം നിര്‍ത്തുകയാണെന്ന് പ്രഖ്യാപിച്ചത്.
Post Your Comments