നടനും രാഷ്ട്രീയ നേതാവുമായ ശരത് കുമാറിനും ഭാര്യ രാധിക ശരത്കുമാറിനും എതിരേ വാറണ്ട്. ഇരുവരും പങ്കാളികളായ കമ്പനിയുടെ ചെക്ക് മടങ്ങിയ സംഭവത്തിലാണ് അതിവേഗ കോടതിയുടെ നടപടി. ഇരുവര്‍ക്കും പുറമെ നിര്‍മാതാവായ ലിസ്റ്റിന്‍ സ്റ്റീഫനും വാറണ്ട് അയച്ചിട്ടുണ്ട്. വെള്ളിയാഴ്ചയാണ് കേസ് കോടതിയില്‍ വിചാരണയ്ക്കായി എത്തിയത്.
എന്നാല്‍ മൂവരും കോടതിയില്‍ എത്തിയിരുന്നില്ല. തുടര്‍ന്നാണ് കോടതി അവരുടെ അപേക്ഷ തള്ളി ബെയ്ലബിള്‍ വാറണ്ട് പുറപ്പെടുവിച്ചത്. ജൂലൈ 12 നാണ് കേസ് വീണ്ടും എടുക്കുക. ഫിലിം ഫിനാന്‍സിങ് കമ്പനിയായ റേഡിയന്‍സ് മീഡിയ പ്രൈവറ്റ് ലിമിറ്റഡാണ് ഇവര്‍ക്കെതിരേ പരാതി നല്‍കിയിരിക്കുന്നത്. മൂവരും പങ്കാളികളായ മാജിക് ഫ്രെയിംസ് കമ്പനി, റേഡിയന്‍സ് മീഡിയയില്‍ നിന്ന് 1.50 കോടി രൂപ കടം എടുത്തിരുന്നു. ഇത് കൂടാതെ ഓള്‍ ഇന്ത്യ സമത്വ മക്കള്‍ കച്ചിയുടെ നേതാവു കൂടിയായ ശരത് കുമാര്‍ 50 ലക്ഷത്തിന്റെ ലോണ്‍ കൂടി എടുത്തു. ഇതിന് പത്ത് ലക്ഷത്തിന്റെ അഞ്ച് ചെക്കുകളും നല്‍കിയിരുന്നു. ഈ ചെക്കുകള്‍ ബാങ്കിലേക്ക് അയച്ചെങ്കിലും മടങ്ങുകയായിരുന്നു. തുടര്‍ന്നാണ് വാറണ്ട് പുറപ്പെടുവിച്ചത്.
Post Your Comments