![](/movie/wp-content/uploads/2019/06/arjun-malaika.jpg)
താരപുത്രനായ അര്ജുന് കപൂറും മലൈക അറോറയും തമ്മില്‍ പ്രണയത്തിലാണെന്ന കാര്യം അടുത്തിടെയാണ് സ്ഥിരീകരിച്ചത്. ഇരുവരും പ്രണയത്തിലാണെന്ന കാര്യം വളരെ മുന്‍പ് തന്നെ പുറത്തു വന്നിരുന്നു. എന്നാല്‍ ഇരുവരും അതിനെതിരെ പ്രതികരിച്ചിരുന്നില്ല. അര്‍ബാസ് ഖാനുമായുള്ള വിവാഹ മോചനത്തിന് ശേഷം വീണ്ടുമൊരാളെക്കുറിച്ച് താന്‍ ചിന്തിച്ചിരുന്നില്ലെന്ന് മലൈക പറയുന്നു. എന്നാല്‍ കൂട്ടിന് ആള് വേണമെന്നും സ്നേഹിക്കപ്പെടണമെന്നുമൊക്കെയുള്ള തോന്നല്‍ അപ്പോഴും മനസ്സിലുണ്ടായിരുന്നു. അര്‍ജുന്റെ പിറന്നാള്‍ ദിനത്തിലാണ് തമ്മില്‍ പ്രണയത്തിലാണെന്ന് മലൈക അറിയിച്ചത്.
ഇരുവരും പ്രണയത്തിലാണെന്ന കാര്യം പുറത്തുവന്നപ്പോള്‍ മുതല്‍ വിമര്‍ശകരും രംഗത്തെത്തിയിരുന്നു. അച്ഛന്റെ രണ്ടാം വിവാഹത്തെ അവഗണിച്ച അര്‍ജുനും അതേ പാതയിലൂടെയാണല്ലോ സഞ്ചരിക്കുന്നതെന്നായിരുന്നു വിമര്‍ശകര്‍ ചോദിച്ചത്. ഇവരുടെ പ്രായവ്യത്യാസവും പ്രധാന വിഷയമായിരുന്നു. അതോടെയാണ് മലൈക രംഗത്തെത്തിയത്. രണ്ട് മനസ്സും ഹൃദയവും തമ്മില്‍ ചേരുമ്പോളാണ് പ്രണയമുണ്ടാവുന്നതെന്നും പ്രായമൊന്നും ഒരു തടസ്സമല്ലെന്നുമായിരുന്നു മലൈക പറഞ്ഞത്. പ്രായം കുറവുള്ള പുരുഷനെ സ്നേഹിക്കുന്ന പെണ്‍കുട്ടിയുടെ ‘ബുദ്ധി’ എന്ന തരത്തിലുള്ള വിമര്‍ശനങ്ങളും തനിക്കെതിരെ ഉയര്‍ന്നുവന്നിരുന്നുവെന്നും താരം പറയുന്നു. മകനായ അര്‍ഹാനും തന്റെ ബന്ധത്തെക്കുറിച്ച് അറിയാമെന്നും മലൈക പറയുന്നു. പ്രണയത്തില്‍ സത്യസന്ധത പുലര്‍ത്തുന്നയാളാണ് താനെന്നും തന്നോട് അടുത്ത് നില്ക്കുന്നവര്ക്കൊക്കെ ഇക്കാര്യത്തെക്കുറിച്ച് അറിയാമെന്നും മലൈക പറയുന്നു. എന്നായിരിക്കും വിവാഹമെന്ന് ചോദിച്ചപ്പോള്‍ അതേക്കുറിച്ച് പ്രതികരിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും താരം വ്യക്തമാക്കി.
Post Your Comments