കടുത്ത വേനലിലും ചെന്നൈയെ കുറിച്ച് ഓര്‍ക്കുമ്പോള്‍ ആദ്യം മനസില്‍ വരുന്നത് ചെറിയ ചെറിയ ജലാശയങ്ങളാണ്. എന്നാല്‍ ഇന്ന് ഈ ചെമ്പരംപാക്കം തടാകത്തിനു മുന്നില്‍ നില്ക്കുമ്പോള് വല്ലാതെ പേടിച്ചുപോകുന്നുവെന്ന് സംവിധായകന് പ്രിയദര്ശന് പറയുന്നു. ചെന്നൈയിലെ അവസ്ഥ ഇത്രത്തോളം ഭീകരമാണെന്ന് അറിഞ്ഞിരുന്നില്ല. മരുഭൂമിയുടെ നടുവില്‍ നില്ക്കുന്നതുപോലെ. ഈ പമ്പിങ് സ്റ്റേഷനു സമീപമുള്ള ബോര്‍ഡ് അതിലേറെ പേടിപ്പെടുത്തുന്നതാണ്. ദിവസേന 530 മില്യന്‍ ലീറ്റര്‍ വെള്ളം ഇവിടെനിന്ന് എടുക്കുന്നുവെന്നാണു ബോര്‍ഡിലുള്ളത്. ഏതു നിമിഷവും ഏതു തടാകവും ഏതു നദിയും ഇല്ലാതാകുമെന്നാണു ചെന്നൈ ഓര്‍മിപ്പിക്കുന്നത്.
കഴിഞ്ഞ വര്‍ഷം വെള്ളപ്പൊക്കത്തില്‍ ചെന്നൈ വിറങ്ങലിച്ച് നിന്നപ്പോള്‍ ഇന്ന് പോലീസ് കാവലിലാണ് വെള്ളത്തിന്റെ വിതരണം നടക്കുന്നത്. എന്റെ വീട്ടില്‍ വെള്ളംകൊണ്ടുവരുന്ന ലോറിക്കാരന് പറഞ്ഞു, മൂന്നു ദിവസം ക്യൂ നിന്നിട്ടാണു വെള്ളം കിട്ടിയതെന്ന്. അത്യപൂര്‍വമായി കിണറുകളുള്ള സ്ഥലങ്ങളില്‍, അതു താഴിട്ടു പൂട്ടിയിരിക്കുന്നു. പലയിടത്തുനിന്നും, രാത്രി പാത്തും പതുങ്ങിയുമാണ് സ്വകാര്യ ടാങ്കറുകള്‍ വെള്ളം നിറയ്ക്കുന്നത്. ഇതാണ് ഇന്നത്തെ ചെന്നൈയുടെ അവസ്ഥ.
അതേസമയം മഴവെള്ള സംഭരണിയുമായി ബന്ധിപ്പിതു കൊണ്ട് മാത്രം വീട്ടില്‍ വെള്ളം കിട്ടുന്ന അവസ്ഥയാണ് ഗായിക കെ. എസ് ചിത്രയ്ക്ക് പറയാനുള്ളത്. ഏതു സമയത്താണു പൈപ്പില്‍ വെള്ളംവരുന്നത് എന്നറിയില്ല. ഉറങ്ങുമ്പോഴും മനസ്സുവിട്ടുറങ്ങാനാകില്ല. പൈപ്പില്‍ വെള്ളം ഇറ്റുവീഴുന്ന ശബ്ദംകേട്ടാല്‍ ഓടിച്ചെന്നു ടാങ്കുകള്‍ നിറയ്ക്കണം. എപ്പോഴും ഒരു ചെവി പൈപ്പില്‍ വെള്ളംവരുന്ന ശബ്ദമുണ്ടോ എന്നതിനായി തുറന്നുവയ്ക്കണം. പണം കൊടുത്താല്‍പോലും വെള്ളം കിട്ടാനില്ല. ഉണ്ടായാലല്ലേ വിതരണം ചെയ്യാനാകൂയെന്നും ചിത്ര പറയുന്നു.
Post Your Comments