
മലയാള സിനിമയില്‍ ശക്തമായഒരുപാട് കഥാപാത്രങ്ങള്‍ അവതരിപ്പിച്ച താരമാണ് ആശ ശരത്ത്. സിനിമയില്‍ ബോള്‍ഡായും സാധു സ്ത്രീയായും ഒട്ടേറെ കഥാപാത്രങ്ങള്‍ക്ക് ആശ ജീവന് നല്കി. ഇപ്പോഴിതാ സിനിമയിലെ ജീവിതത്തിലും ഒരല്‍പ്പം ബോള്‍ഡാണ് താനെന്ന് ആശ ശരത്ത് തെളിയിക്കുന്നു.
അസുഖകരമായ എന്ത് സമീപനം ഉണ്ടാലും അതിനെതിരെ പ്രതികരക്കണം എന്ന് തന്നെ ചെറുപ്പത്തില്‍ തന്നെ മാതാപിതാക്കള്‍ പഠിപ്പിച്ചിട്ടുണ്ട്. അതു കൊണ്ട് തന്നെ അങ്ങനെ ഒരു സാഹചര്യമുണ്ടായാല്‍ എങ്ങനെ പ്രതികരിക്കണമെന്നും തനിക്ക് നന്നായി അറിയാമെന്നും ആശാ ശരത്ത് പറയുന്നു. ഒരിക്കല്‍ തന്റെ ഡാന്‍സ് ക്ലാസിലെ ഒരു വിദ്യാര്‍ത്ഥിനിയോട് അവള്‍ക്ക് പരിചയമുള്ള ഒരാള്‍ വളരെ മോശമായ രീതിയില്‍ പെരുമാറുകയുണ്ടായി.ക്ലാസില്‍ എത്തുമ്ബോള്‍ ആ കുട്ടി വളരെ ഡള്‍ ആയി ഇരിക്കുന്നത് കണ്ട് അന്വേഷിച്ചപ്പോഴാണ് ഇക്കാര്യം മനസിലായത്. ഉടനെ തന്നെ അന്വേഷിച്ചിറങ്ങി. അയാളുടെ ഫല്റ്റിലെത്തി. കാര്യം പറഞ്ഞ ശേഷം അയാളുടെ കരണക്കുറ്റി നോക്കി ഒന്നു പൊട്ടിച്ചു. ദുബായില്‍ വെച്ചാണ് സംഭവം. കൂടെ പോലീസില്‍ പരാതിപ്പെട്ട് അയാള്‍ക്ക് തക്ക ശിക്ഷ മേടിച്ച് നല്‍കുകയും ചെയ്തു. പെണ്‍കുട്ടികള്‍ പ്രതികരിക്കാതെ ഭയന്ന് ഇരിക്കുമ്പോഴാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതെന്നും ആശ ശരത്ത് കൂട്ടിച്ചേര്‍ത്തു. ഒരു അഭിമുഖത്തിലാണ് താരം പറഞ്ഞത്.
Post Your Comments