ന്യൂഡല്‍ഹി: നടി സൈറ വസീമിനെതിരെ വീണ്ടും വിമര്‍ശനം. തന്റെ മതത്തിനും വിശ്വാസത്തിനും വേണ്ടി സിനിമാ മേഖല ഉപേക്ഷിക്കാന്‍ തീരുമാനിച്ചതിനെതിരെയാണ് വിമര്‍ശനം ഉയരുന്നത്. ബോളിവുഡ് നടിയും ടി.വി താരവുമായ രവീണ താണ്ഡണ് ആണ് സൈറയെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത്. സൈറയുടേത് മൂഢവും, ബാലിശവും ആയ തീരുമാനമാണെന്നാണ് തസ്ലീമ പ്രതികരിച്ചത്. മുസ്ലിം സമുദായത്തിലെ സ്ത്രീകള്‍ ബുര്ഖയ്ക്കുളില് ഒതുങ്ങാന്‍ നിര്‍ബന്ധിതരാകുകയാണെന്നും തസ്ലീമ നിരീക്ഷിച്ചു.
കൂടാതെ രണ്ട് സിനിമയില്‍ മാത്രം പ്രത്യക്ഷപ്പെട്ട ചിലര്‍, എല്ലാ സൗഭാഗ്യങ്ങളും തന്ന സിനിമാ മേഖലയോട് നന്ദികേട് കാണിക്കുന്നത് കാര്യമാക്കുന്നില്ലെന്നും, സ്വന്തം പിന്തിരിപ്പന് ചിന്തകള്‍ മറ്റുള്ളവര്‍ക്ക് മുന്പില് വിളമ്പാതെ മര്യാദയ്ക്ക് അവര്‍ പുറത്ത് പോയിരുന്നെകില്‍ നന്നായിരുന്നേനെ എന്നുമാണ് സൈറയെ ലക്ഷ്യം വച്ച് രവീണയുടെ പരിഹാസ രൂപേണയുള്ള വിമര്‍ശനം. താന്‍ സിനിമാ മേഖലയോട് വിട പറയുകയാണെന്ന് സോഷ്യല്‍ മീഡിയ വഴിയാണ് ‘ദംഗല്‍’ താരം സൈറ വസീം അറിയിച്ചത്. ഇതിനെ തുടര്‍ന്ന് നിരവധി പേര് സൈറയ്ക്ക് പിന്തുണ അര്‍പ്പിച്ചും ഈ തീരുമാനത്തെ വിമര്‍ശിച്ചും രംഗത്ത് വന്നിരുന്നു. അതേസമയം, സൈറയുടെ തീരുമാനത്തെ പിന്തുണച്ച് മുന്‍ ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഒമര്‍ അബ്ദുള്ള, എഴുത്തുകാരി സൈനാബ് സിക്കന്ദര്‍, ബോളിവുഡ് നടി പ്രിയങ്ക ചോപ്ര എന്നിവരും രംഗത്ത് വന്നിരുന്നു.
Post Your Comments