തെന്നിന്ത്യന്‍ സിനിമ പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കൊലയുതിര്ക്കും കാലാം. നയന്‍താര കേന്ദ്ര കഥാപാത്രമായെത്തുന്ന ചിത്രം പേരിനെ ചൊല്ലിയുളള പകര്‍പ്പവകാശത്തെ തുടര്‍ന്ന് മദ്രാസ് ഹൈക്കോടി റിലീസ് താല്‍ക്കാലികമായി തടഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ കോടതി ചിത്രത്തിന് മേലുളള സ്റ്റേ ഓഡര്‍ പിന്‍വലിച്ചു.
ഉടന്‍ തന്നെ ചിത്രത്തിന്റെ പുതിയ റിലീസിങ് തിയതി പ്രഖ്യാപിക്കുമെന്ന് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിട്ടുണ്ട്. ചക്രി ടോലേട്ടിയാണ് നയന്‍താരയുടെ കൊലയുതിര്‍ കാലം സംവിധാനം ചെയ്തിരിക്കുന്നത്. നയന്‍സിനെ കൂടാതെ പ്രതാപ് പോത്തന്, ഭൂമിക ചൗള, രോഹിണി തുടങ്ങിയവരാണ് സിനിമയില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്. സംവിധായകന് ബാലാജി കുമാര്‍ സമര്‍പ്പിച്ച ഹര്‍ജിയെ തുടര്‍ന്നാണ് ചിത്രത്തിന്റെ റിലീസ് തടഞ്ഞത്. അന്തരിച്ച എഴുത്തുകാരന് സുജാത രംഗരാജന് എഴുതിയ നോവലിന്റെ പേരാണ് കൊലയുതിര്‍കാലം. ഈ നോവലിന്റെ പകര്‍പ്പവകാശം സുജാത രംഗരാജന്റെ ഭാര്യയില്‍ നിന്നും 10ലക്ഷം രൂപയ്ക്ക് സംവിധായകന് ബാലാജി സ്വന്തമാക്കിയിരുന്നു. തന്റെ അനുമതി കൂടാതെ പേര് ഉപയോഗിക്കാന്‍ പാടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സംവിധായകന് ഹര്‍ജി നല്‍കിയിരുന്നത്.
Post Your Comments