മലയാളത്തിന്റെ പ്രിയ ഗായികയാണ് റിമി ടോമി. കൂടാതെ അപാര ഡ്രസ് സെന്‍സാണ് റിമി ടോമിക്ക്. സാരിയായാലും മോഡേണ്‍ ഡ്രസായാലും റിമിക്ക് ചേരും. കോമഡി സ്റ്റാര്‍സില്‍ താരം ധരിക്കുന്ന വസ്ത്രങ്ങള്‍ കാണുവാന്‍ വേണ്ടി മാത്രം വീട്ടമ്മമാര്‍ കാത്തിരിക്കാറുണ്ട്. ഇപ്പോഴിതാ റിമിയുടെ വസ്ത്രങ്ങളുടെ രഹസ്യം വെളിപ്പെടുത്തകയാണ്.
റിമിയുടെ അടിപൊളി സാരികളുടെയും മറ്റ് വസ്ത്രങ്ങളുടെയും പിന്നില്‍ പ്രവര്‍ത്തിക്കുന്നത് തിരുവനന്തപുരത്തെ വേദിക കളക്ഷന്‍സാണ്. വേദികയുടെ സാരഥി മൈത്രി ആനന്ദിന്റെ നേതൃത്വത്തില്‍ രൂപകല്പന ചെയ്യുന്ന വസ്ത്രങ്ങളാണ് വേദികയുടെ ഹൈലൈറ്റ്. കഴിഞ്ഞ മാസം വിവാഹബന്ധം വേര്‍പെടുത്തിയ റിമി ടോമി വിദേശയാത്രകളുടെ തിരക്കിലാണഅ. വീട്ടുകാരുമൊത്താണ് താരത്തിന്റെ യാത്ര. ആരാധകര്‍ ഏറെ ആശ്ചര്യത്തോടെ ഏറ്റെടുത്ത വാര്‍ത്തയായിരുന്നു അത്. അതിനുപിന്നാലെ റിമിയെ അനുകൂലിച്ചും വിമര്‍ശിച്ചും നിരവധി ആളുകള്‍ സോഷ്യല്‍ മീഡിയയിലൂടെ രംഗത്ത് എത്തിയിരുന്നു
Post Your Comments