മലയാളത്തിന്റെ പ്രിയ സംവിധായകന് ബാബു നാരായണന്റെയും നടി മംമ്ത മോഹന്‍ദാസിന്റെയും ജീവിതത്തില്‍ വഴിത്തിരിവുകള്‍ സൃഷ്ടിച്ച ചിത്രമാണ് ‘ടു നൂറ വിത്ത് ലൗ’. കഴിഞ്ഞ ദിവസം അന്തരിച്ച പ്രിയ സംവിധായകന് ബാബു നാരായണന്റെ ഈ ചിത്രത്തില്‍ നടി മംമ്ത അര്‍ബുദത്തില്‍നിന്ന് മോചിതയായതിനു ശേഷം അഭിനയിക്കാന്‍ എത്തിയതായിരുന്നു. എന്നാല്‍ ഈ ചിത്രം ഒരുക്കുന്ന സമയത്ത് അര്‍ബുദത്തിന്റെ പിടിയിലായിരുന്നു സംവിധായകന്.
ജീവിതത്തിലെയ്ക്കുള്ള തിരിച്ചുവരവായിരുന്നു ഈ ചിത്രം മംമ്തയ്ക്ക്. എന്നാല്‍ കടുത്ത ശാരീരികാസ്വാസ്ഥ്യങ്ങള്‍ക്കും മാനസിക വ്യഥകള്ക്കുമിടയില് ബാബു ഒരുക്കിയ ചിത്രമാണ് ‘ടു നൂറ വിത്ത് ലൗ’. നടി ജയഭാരതിയുടെ മകന് കൃഷ് ജെ. സത്താറായിരുന്നു നായകന്. എന്നാല്‍ പ്രതീക്ഷിച്ച വിജയം ഈ ചിത്രം നേടിയിരുന്നില്ല. രോഗബാധയ്ക്കിടയിലും ഇത് സംവിധായകനെന്ന നിലയില്‍ ബാബു നാരായണനെ മാനസികമായി തളര്‍ത്തിയിരുന്നുവെന്ന് അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ പറയുന്നു.
Post Your Comments