ഷാന്‍ഹായ് ചലച്ചിത്രമേള വരെ എത്തി നില്ക്കുന്ന മലയാള സിനിമയിലെ അത്ഭുതത്തിന്റെ പേരാണ് ഇന്ദ്രന്‍സ്, ഷാന്‍ഹായ് ചലച്ചിത്രമേളയില്‍ ആദ്യമായി ഒരു മലയാള ചിത്രം അംഗീകരിക്കപ്പെടുമ്പോള്‍ ചിത്രത്തിന്റെ സംവിധായകനായ ഡോക്ടര്‍ ബിജുവും അതില്‍ അഭിനയിച്ച ഇന്ദ്രന്‍സ് എന്ന നടനും കൂടുതല്‍ ജനശ്രദ്ധ നേടുകയാണ്. ഡോക്ടര്‍ ബിജു സംവിധാനം ചെയ്ത ‘വെയില് മരങ്ങള്‍’ എന്ന ചിത്രമാണ് പുരസ്കാരത്തിന് അര്‍ഹമായത്.
കൊടക്കമ്പി എന്ന വിളിയില്‍ നിന്ന് ഷാന്‍ഹായ് ചലച്ചിത്രമേള വരെ എത്തി നില്ക്കുന്ന അത്ഭുതത്തിന്റെ പേരാണ് ഇന്ദ്രന്‍സ് എന്ന് സോഷ്യല്‍ മീഡിയ വാഴ്ത്തുമ്പോള്‍ തുടക്കകാലത്ത് ഇന്ദ്രന്‍സിന് കൊടക്കമ്പി എന്ന പരിഹാസ വിളി ഉണ്ടാക്കിയ വിഷമ സാഹചര്യം ഇങ്ങനെ
ഒരു ടിവി അഭിമുഖ പരിപാടിയില്‍ ഇന്ദ്രന്‍സ് പറഞ്ഞത്
“പഴയകാലത്ത് വിഷമം തോന്നിയിരുന്നുവെങ്കിലും ഇപ്പോള്‍ അതൊരു പ്രശ്നമായി തോന്നാറില്ല,ആ കഥാപാത്രമൊക്കെ അല്ലെ എന്നെ ഇവിടെ വരെ എത്തിച്ചത്. പണ്ട് ഏതേലും പ്രോഗ്രാമിനൊക്കെ ഒരുങ്ങി ഷൈന്‍ ചെയ്തു നില്ക്കുമ്പോള് പിറകില്‍ നിന്ന് ഒരു വിളി വരും “കൊടക്കമ്പി”,അന്നത്തെ കാലത്ത് അതില്‍ ചെറിയ വിഷമം തോന്നിയിരുന്നു”,
രാജസേനന് സംവിധാനം ചെയ്ത അനിയന്‍ബാവ ചേട്ടന് ബാവ എന്ന ചിത്രത്തിലാണ് കൊടക്കമ്പി എന്ന കഥാപാത്രമായി ഇന്ദ്രന്‍സ് എത്തുന്നത്, റാഫി മെക്കാര്‍ട്ടിന്‍ രചന നിര്‍വഹിച്ച ചിത്രത്തിലെ ഇന്ദ്രന്‍സിന്റെ പ്രകടനം ഏറെ ശ്രദ്ധേയമായിരുന്നു. രാജസേനന് സംവിധാനം ചെയ്ത സിഐഡി ഉണ്ണികൃഷ്ണന് ബിഎ ബിഎഡ് എന്ന ചിത്രമാണ് ഇന്ദ്രന്‍സ് എന്ന നടന് മലയാള സിനിമയില്‍ ബ്രേക്ക് നല്‍കിയത്.
Post Your Comments