
കാന്‍പൂര്‍: ബോളിവുഡ് ചിത്രം ആര്‍ട്ടിക്കിള്‍ 15ന്റെ പ്രദര്‍ശനം നിര്‍ത്തിവെച്ചു. ജാതി സംഘടനകള്‍ കാന്‍പൂരില്‍ തീയേറ്ററുകള്‍ക്ക് നേരെ നടത്തിയ പ്രതിഷേധത്തെ തുടര്‍ന്നാണ് ചിത്രത്തിന്റെ പ്രദര്‍ശനം നിര്‍ത്തിവച്ചത്. അനുഭവ് സിന്‍ഹ സംവിധാനം ചെയ്ത്, ആയുഷ്മാന്‍ ഖുറാനയാണ് ചിത്രത്തില്‍ മുഖ്യവേഷത്തിലെത്തുന്നത്.
തീയേറ്ററുകള്‍ക്ക് മുന്നില്‍ മുദ്രാവാക്യങ്ങളുമായി രംഗത്തെത്തിയ സംഘം, പോസ്റ്ററുകള്‍ നശിപ്പിച്ചു. തുടര്‍ന്ന് തീയേറ്റര്‍ ഉടമകള്‍ നടത്തിയ ചര്‍ച്ചയില്‍ സിനിമ പ്രദര്‍ശനം നിര്‍ത്തിവയ്ക്കാന്‍ തീരുമാനിക്കുകായിരുന്നു. എല്ലാ ഷോകളും ഹൗസ് ഫുള്ളാണെന്നും എന്നാല്‍ സുരക്ഷയുടെ കാര്യത്തില്‍ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ സാധിക്കില്ലെന്നും തീയേറ്റര്‍ ഉടമകള്‍ വ്യക്തമാക്കി. ‘എല്ലാ ജില്ലകളിലും സിനിമ പ്രദര്‍ശിപ്പിക്കുന്നുണ്ട്. കാന്‍പൂരിലെ ബ്രാഹ്മണര്‍ മാത്രം എന്തിനാണ് അസ്വസ്ഥരാകുന്നത്? ജില്ലാ ഭരണകൂടത്തിന്റെ നിഷ്ക്രിയ നിലപാടില്‍ ഞാന്‍ അസ്വസ്ഥനാണെന്നും സംവിധായകന് അനുഭവ് സിന്‍ഹ പറഞ്ഞു.
Post Your Comments