സിനിമാ അഭിനയം അവസാനിപ്പിക്കുന്നതായി യുവടിയുടെ പ്രഖ്യാപനം. സിനിമാഭിനയം തന്റെ ഈമാനെ ബാധിച്ചുവെന്നും എല്ലാ ബര്‍ക്കത്തും നഷ്ടമായെന്നും പറഞ്ഞുകൊണ്ടാണ് നടി തന്റെ അഞ്ച് വര്‍ഷത്തെ സിനിമാ ജീവിതം അവസാനിപ്പിക്കുന്ന കാര്യം ആരാധകരെ അറിയിച്ചിരിക്കുന്നത്. ദംഗല്‍ നായികയും ദേശീയ പുരസ്ക്കാര ജേതാവുമായ സൈറാ വസീമാണ് മതപരമായ കാരണങ്ങള്‍ കൊണ്ട് സിനിമ വിടുന്നതെന്ന് സമൂഹ മാധ്യമത്തില്‍ കുറിച്ചത്.
‘സിനിമാഭിനയം എന്റെ ഈമാനെ ബാധിച്ചു, അത് ഇസ്ലാമുമായിട്ടുള്ള എന്റെ ബന്ധത്തിന് തന്നെ ഭീഷണിയായി മാറി. ഞാന്‍ ചെയ്യുന്നത് ശരിയാണെന്നും, ഇത് ബാധിക്കുന്നില്ലെന്നും ഞാന്‍ എന്റെ അറിവില്ലായ്മയില്‍ വിശ്വസിച്ചു. എന്റെ ജീവിതത്തില്‍ വന്നിട്ടുള്ള എല്ലാ ബര്‍ക്കത്തുകളും ഇതില്‍ വന്നതോടെ നഷ്ടമായി’; സൈറാ വസീം ഫേസ്ബുക്കില്‍ കുറിച്ചു.
കശ്മീര്‍ സ്വദേശിയാണ് സൈറാ വസീം. 2016ല്‍ പുറത്തിറങ്ങിയ ആമീര്‍ ഖാന് ചിത്രം ദംഗലിലൂടെയാണ് ബോളിവുഡിലേക്ക് എത്തിയ സൈറയ്ക്ക് ആ ചിത്രത്തിലെ പ്രകടനത്തിന് മികച്ച സഹനടിക്കുള്ള ദേശീയ അവാര്‍ഡ് നേടിക്കൊടുത്തു. 2017ല്‍ റിലീസ് ചെയ്ത സീക്രട്ട് സൂപ്പര്‍സ്റ്റാറില്‍ ഇന്‍സിയ മാലിക്ക് എന്ന വേഷമാണ് സൈറ ചെയ്തത്. ‘ദ സ്കൈ ഈസ് പിങ്ക്’ എന്ന ചിത്രമാണ് സൈറയുടെതായി ഇനി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. ഫര്ഹാന് അക്തറും, പ്രിയങ്കാ ചോപ്രയുമാണ് ഈ ചിത്രത്തില്‍ സൈറയ്ക്കൊപ്പം അഭിനയിക്കുന്നത്.
Post Your Comments