
തെലുങ്കിലും തമിഴിലും ഹിന്ദിയിലും തിരക്കേറിയ താരമാണ് തമന്ന ഭാട്ടിയ. അഭിനേത്രി 2 ആണ് ഏറ്റവുമൊടുവില്‍ തിയേറ്ററിലെത്തിയ തമന്നയുടെ സിനിമ. എന്നാല്‍ ഇപ്പോള്‍ തമന്ന സെറ്റില്‍ നിന്ന് ഇറങ്ങിപ്പോയി എന്ന കാരണത്താലാണ് വാര്‍ത്തകളില്‍ നിറയുന്നത്.
ചിത്രീകരണം മോശമായതിനാല്‍ തമന്ന ഭട്ടിയ ഒരു സിനിമയില്‍ നിന്ന് ഇറങ്ങിപ്പോയി എന്നാണ് റിപ്പോര്‍ട്ടുകള്‍. രാജു ഗാരി ഗഥ 3 എന്ന ചിത്രത്തില്‍ നിന്നാണ് തമന്ന സ്വയം ഒഴിവായത്. സൂപ്പര്‍ ഹിറ്റായ രാജു ഗാരി ഗഥ ചിത്രത്തിന്റെ മൂന്നാം ഭാഗം തമന്നയുടെ കരിയറിലെ ഒരു നേട്ടമായിരിക്കും എന്ന് തന്നെയാണ് എല്ലാവരും കരുതിയത്. എന്നാല്‍ തമന്നയ്ക്ക് അങ്ങനെ തോന്നിയില്ല. തന്നോട് കഥ പറഞ്ഞതുപോലെയല്ല സിനിമയുടെ ചിത്രീകരണം മുന്നോട്ട് പോകുന്നത് എന്ന് മനസ്സിലാക്കിയപ്പോഴാണ് തമന്ന ചിത്രത്തില്‍ നിന്നും പിന്മാറിയത്. നടിയുടെ പ്രവൃത്തിയില്‍ ഞെട്ടിയിരിയ്ക്കുകയാണ് സിനിമാക്കാരും ആരാധകരും.
Post Your Comments