GeneralLatest NewsMollywood

ബാബുവുമായുള്ള സംവിധാന കൂട്ടുകെട്ട് ഉപേക്ഷിച്ചതിനു ശേഷമാണ് കൽപനയുമായി അകലുന്നത്

ഈ സിനിമയോടെ നമുക്ക് പിരിയാം എന്ന്. വികാരാധീനനായിട്ടാണ് ബാബു അതു കേട്ടത്.

മലയാളികളുടെ പ്രിയ സംവിധായകകൂട്ടുകെട്ടാണ് അനില്‍- ബാബു. ഇരുപത്തിയഞ്ചിലധികം ചിത്രം ഒരുക്കിയ ഈ കൂട്ടുകെട്ട് പറയാം എന്ന ചിത്രത്തിന് പിന്നാലെ പിരിഞ്ഞു. എന്നാല്‍ പിരിയണമെന്നു തീരുമാനിച്ചത് താന്‍ ആണെന്ന് അനില്‍ പറയുന്നു. എന്നാല്‍ പിരിഞ്ഞ ശേഷവും തന്റെ തീരുമാനം പുനപരിശോധിക്കണം എന്ന് പറഞ്ഞു ബാബു വിളിക്കുമായിരുന്നുവെന്നും അനില്‍ ഒരു മാധ്യമത്തോട് പങ്കുവച്ചു.

”25 ചിത്രങ്ങൾ ഒരുമിച്ചു ചെയ്തു കഴിഞ്ഞപ്പോൾ ഞങ്ങളുടെ കൂട്ടുകെട്ട് ഒരു പൂർണതയിലേക്ക് എത്തിക്കഴിഞ്ഞതായി എനിക്ക് തോന്നി. ഇനി കൂടുതലൊന്നും പറയാനില്ലാത്ത പോലെ. പിരിയണമെന്ന് തോന്നിയത് എനിക്കാണ്. ബാബുവിന് അങ്ങനെ ഒരു അഭിപ്രായം ഉണ്ടായിരുന്നില്ല. അക്കാര്യം പറയാൻ എനിക്ക് ബുദ്ധിമുട്ട് ഉണ്ടായിരുന്നു. സിനിമയുടെ പൂജയ്ക്കായി ഞാൻ തൃശൂർ പോയി. അതിന്റെ കാര്യങ്ങൾക്കു വേണ്ടി ഓടി നടക്കുന്നതിനിടയില്‍ ബാബുവിനോട് ഞാൻ പറഞ്ഞു, ഈ സിനിമയോടെ നമുക്ക് പിരിയാം എന്ന്. വികാരാധീനനായിട്ടാണ് ബാബു അതു കേട്ടത്. പിരിഞ്ഞതിനു ശേഷം പലപ്പോഴും ബാബു എന്നെ വിളിക്കുമായിരുന്നു. തീരുമാനം പുനഃപരിശോധിച്ചു കൂടെ എന്ന് ആവശ്യപ്പെട്ടുകൊണ്ടായിരുന്നു ആ ഫോൺ കോളുകൾ.” അനില്‍ പറഞ്ഞു.

‘ബാബു മാഷെ’ എന്നാണ് കൽപന ബാബുവിനെ വിളിച്ചുകൊണ്ടിരുന്നതെന്നും അവർ തമ്മിൽ വലിയൊരു സൗഹൃദവും ബന്ധവും ഉണ്ടായിരുന്നുവെന്നും അനില്‍ കൂട്ടിച്ചേര്‍ത്തു. ബാബുവുമായുള്ള സംവിധാന കൂട്ടുകെട്ട് ഉപേക്ഷിച്ചതിനു ശേഷമാണ് കൽപനയുമായും അകലുന്നത്. തന്റെ വ്യക്തിപരമായ കാര്യങ്ങളില്‍ ഒന്നും ബാബു ഇടപെടാരില്ലെന്നും അനില്‍ വ്യക്തമാക്കി

shortlink

Related Articles

Post Your Comments


Back to top button