സിബി മലയില്‍ എന്ന സംവിധായകന്‍ മലയാളത്തിനു നിരവധി നല്ല സിനിമകള്‍ സമ്മാനിച്ച ഫിലിം മേക്കറാണ്, ലോഹിതദാസുമായി ചേര്‍ന്ന് അന്തര്‍ദേശീയ നിലവാരമുള്ള സിനിമകള്‍ ചെയ്ത സിബി മലയില്‍ പ്രേക്ഷകരുടെ വൈകാരികമായ തലങ്ങളെ തലോടനാണ് തന്റെ സിനിമകളിലൂടെ ശ്രമിച്ചിട്ടുള്ളത്. സിബി മലയില്‍ എന്ന സംവിധാകന് ലഭിക്കാവുന്ന ഏറ്റവും വലിയ പ്രശംസയില്‍ ഒന്നായിരുന്നു പ്രസാദ് സ്റ്റുഡിയോയുടെ ഉടമയായ എല്‍വി പ്രസാദിന്റെ മകന്‍ രമേശ് പ്രസാദ് സിബി മലയിലിനോട് പങ്കുവച്ചത്.
നിങ്ങളെപ്പോലെ ക്ലോസപ്പുകള്‍ പവര്‍ഫുളായി ഉപയോഗിക്കുന്ന ഒരു സംവിധായകനെ ഞാന്‍ കണ്ടിട്ടില്ല എന്നായിരുന്നു സിബി മലയിലിനെക്കുറിച്ചുള്ള അദ്ദേഹത്തിന്‍റെ വിലയിരുത്തല്‍, അടുത്തിടെ ഒരു അഭിമുഖ പരിപാടിയില്‍ സിബി മലയില്‍ തന്നെയാണ് ഇങ്ങനെയൊരു അംഗീകാരം ഒരു വ്യക്തിയില്‍ നിന്ന് തനിക്ക് ലഭിച്ചതായി സിബി മലയില്‍ തുറന്നു പറഞ്ഞത്. കിരീടം എന്ന സിനിമയേക്കാള്‍ തനിക്ക് പ്രിയപ്പെട്ടത് ചെങ്കോല്‍ എന്ന ചിത്രമാണെന്നും കിരീടത്തില്‍ നിന്ന് ചെങ്കോലിലെത്തുമ്പോള്‍ സേതുമാധവന്‍ എന്ന വ്യക്തിയെ തനിക്ക് പൂര്‍ണ്ണമായും ഉള്‍ക്കൊള്ളാന്‍ സാധിച്ചുവെന്നും ഇമോഷണലി അതിന്റെ ഫീഡ്ബാക്ക് വളരെ വലുതാണെന്നും സിബി മലയില്‍ പറയുന്നു.
Post Your Comments