മലയാള സിനിമയില്‍ ഒരുപിടി മികച്ച ചിത്രങ്ങള്‍ ഒരുക്കിയ തിരക്കഥാകരുത്തും സംവിധായകനുമാണ് ലോഹിതദാസ്. അദ്ദേഹം വിടപറഞ്ഞിട്ട് പത്തു വര്‍ഷങ്ങള്‍ പിന്നിട്ടു. സിനിമയില്‍ വിവാദങ്ങള്‍ പലപ്പോഴുമുണ്ടാകാറുണ്ട്. അത്തരത്തില്‍ നടി മീരാ ജാസ്മിന്റെ പേരില്‍ ഒരു വിവാദം ലോഹിതദാസിനെ പിന്തുടര്‍ന്നിരുന്നു. ഈ വിഷയത്തെക്കുറിച്ച് പത്തു വര്‍ഷങ്ങള്‍ക്ക് മുന്പ് മാതൃഭൂമിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ലോഹിതദാസ് പങ്കുവച്ചതിങ്ങനെ…
”ഞാനും മീരാജാസ്മിനും ഒന്നിച്ചാണ് ഏറ്റവും കുറച്ച് ചിത്രങ്ങള്‍ ചെയ്തത്. എന്നാല്‍ ആളുകളുടെ ഒരു ഭാവം എന്റെ ചിത്രത്തില്‍ മാത്രമേ മീര അഭിനയിച്ചിട്ടുള്ളൂ എന്നേക്കാള്‍ കൂടുതല്‍ സത്യന്‍ അന്തിക്കാട്, കമല്‍ ചിത്രങ്ങളിലാണ് മീര അഭിനയിച്ചത്. പിന്നെ പ്രേക്ഷകരല്ല, സിനിമാക്കാര്‍ തന്നെയാണ് എന്നെയും മീരയെയും കുറിച്ചു ഗോസിപ്പുകള്‍ പറഞ്ഞു പരത്തുന്നത്. ഞാനും മീരയും തമ്മില്‍ നല്ലൊരു ബന്ധമുണ്ടെന്നത് സത്യമാണ്. അത് ചിലപ്പോള്‍ പുറമെ നിന്നുള്ള മനോരോഗികള്‍ കാണുമ്പോള്‍ ‘അപകടം’ എന്നു പറഞ്ഞക്കാം.. ഞാന്‍ സിനിമയുണ്ടാക്കി ജീവിക്കുന്നതുപോലെ ചിലര്‍ മറ്റുള്ളവരെക്കുറിച്ച് ഗോസിപ്പെഴുതി ജീവിക്കുന്നു. അത് അവരുടെ വയറ്റുപ്പിഴപ്പിന്റെ കാര്യമാണ്. എന്നാല്‍ എനിക്കെല്ലാവരോടും സ്‌നേഹമാണ്. ഞാനത് പ്രകടിപ്പിക്കാറുമുണ്ട്. അതാരെയും ബോധിപ്പിക്കേണ്ട കാര്യം എനിക്കില്ല. ഏതു ഗോസിപ്പിനിടയ്ക്കും എന്റെ ഭാര്യയും കുട്ടികളും എന്നെ സമ്പൂര്‍ണമായി വിശസിക്കുന്നു, അതില്‍പ്പരം എനിക്കെന്തുവേണം? മീരയുമായി ഇപ്പോള്‍ അടുപ്പമില്ല. അത് അവളുടെ ജീവിതവുമായി ബന്ധപ്പെട്ട കാര്യമാണ്. ”
Post Your Comments