ചെയ്ത കഥാപാത്രങ്ങളിലെല്ലാം തന്റെതായ കൈയൊപ്പ് ചാര്‍ത്തിയ അഭിനേത്രിയും നര്‍ത്തകിയുമാണ് ആശാ ശരത്. ടെലിവിഷന്‍ പ്രേക്ഷകരുടെയും സിനിമാസ്വാദകരുടേയും പ്രിയങ്കരിയായ താരം മനസ്സ് തുറക്കുകയാണ്.
പെര്‍ഫോമന്‍സ് ഓറിയന്റഡായ സിനിമകളാണ് ഇതുവരെ ചെയ്തിട്ടുള്ളതെന്ന് ആശ പറയുന്നു. എനിക്കൊന്നും ചെയ്യാനില്ലാത്ത കഥാപാത്രത്തെ തിരഞ്ഞെടുക്കാറില്ല. ഇതുവരെ ചെയ്ത സിനിമകളുടെ പട്ടിക നോക്കിയാല്‍ അത് മനസ്സിലാകും. ദൃശ്യം, വര്‍ഷം, ബാഗമതി, അനുരാഗ കരിക്കിന്‍വെള്ളം അങ്ങനെ എല്ലാ സിനിമകളും. പിന്നെ ഞാന്‍ ചെയ്ത കഥാപാത്രങ്ങളെ അതേപോലെ ആവര്ത്തിക്കാറില്ലെന്നും താരം പറയുന്നു. എന്തെങ്കിലുമൊരു വ്യത്യാസം വേണം. നായികകഥാപാത്രം മാത്രമേ ചെയ്യൂ എന്നുള്ള പിടിവാശിയൊന്നുമില്ല. മറിച്ച് കഥാപാത്രത്തിന് സിനിമയില്‍ കൃത്യമായ സ്ഥാനമുണ്ടായിരിക്കണം എന്ന് മാത്രം. ജൂലായില്‍ പുറത്തിറങ്ങുന്ന ദിലീപ് നായകനായ ശുഭരാത്രിയിലും അതിഥിവേഷത്തില്‍ അഭിനയിച്ചിട്ടുണ്ട്. ചെറിയാന് കല്പകവാടി തിരക്കഥയെഴുതി എം.എ. നിഷാദ് സംവിധാനംചെയ്യുന്ന തെളിവ് എന്ന സിനിമയാണ് മറ്റൊരു പുതിയ ചിത്രം. അതും ഒരു സ്ത്രീപക്ഷ സിനിമയാണ്. ബോബി-സഞ്ജയ്യുടെ കഥയില്‍ കെ.കെ. രാജീവ് സംവിധാനം ചെയ്യുന്ന എവിടെ എന്ന സിനിമയെക്കുറിച്ച് നടത്തിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്.
Post Your Comments