
പോപ്കോണ്‍ ക്രിയേറ്റീവ്സ് എന്ന ഏജന്‍സിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച വാട്ട് ഇസ് യുവര്‍ ഹൈ ക്യാംപെയ്ന് തരംഗമായി. ലഹരിവിരുദ്ധ സന്ദേശങ്ങളുമായി താരങ്ങള്‍ തന്നെ രംഗത്ത് വന്നതോടെ ക്യാംപയിന് കൂടുതല്‍ ശ്രദ്ധയാകര്‍ഷിച്ചു. അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ചാണ് ഇങ്ങനെയൊരു ക്യാംപെയ്ന് സംഘടിപ്പിച്ചത്.
ജീവിതത്തില്‍ ഉന്നതവിജയം നേടാന്‍ ലഹരിയുടെ ആവശ്യമില്ലെന്നും പാഷനും പ്രൊഫഷനുമാണ് സ്വന്തം മേന്മയെന്നും ബോധ്യപ്പെടുത്തുകയായിരുന്നു ക്യാംപെയ്ന്റെ ലക്ഷ്യം. ചലച്ചിത്രതാരങ്ങളും മറ്റ് പ്രമുഖരും അവരുടെ പാഷനും വിജയവും പങ്കുവെച്ചു.
Post Your Comments